പന്തളം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാദിസ്ഥാനം വഹിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കടയ്ക്കാട് മുസ്ലിം ജമാഅത്ത് പരിപാലന സമിതി . സമുദായത്തിന്‍റെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമെന്ന് കമ്മിറ്റി വിലയിരുത്തി. പ്രസിഡന്‍റ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽമജിദ്, വൈസ് പ്രസിഡന്‍റ് അഡ്വ. മൻസൂർ, ജോ. സെക്രട്ടറി അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ, സിറാജുദ്ദീൻ, ഷാജി, റാഫി, നിസാർ, ഷാനവാസ്, റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.