മല്ലപ്പള്ളി: മുസ്ലിംലീഗ് റാന്നി മേഖല ജനറൽ സെക്രട്ടറി തോമസ് മാത്യുവിനെ ഒരുസംഘം ആളുകൾ തടഞ്ഞുവെക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിംലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി . സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. സക്കിർ ഹുസൈൻ അധ്യക്ഷതവഹിച്ചു. ദലിത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് വിജയൻ വെള്ളയിൽ, അൻസാരി മന്ദിരം, അസിസ് ചുങ്കപ്പാറ, സാജിർ പേഴുംകാട്ടിൽ, ഷാൻപുള്ളോലിൽ, കെ.കെ. കൊച്ചുരാമൻ, ഷാജഹാൻ, സി.എം. സലിം, സജാദ് ഖാൻ, ഫാസിൽ തൃക്കോമല, എം.എസ്. ഷാജഹാൻ, ആസാദ് മുഹമ്മദ്, ഫൈസൽ കാച്ചാനിൽ എന്നിവർ സംസാരിച്ചു. അളവുതൂക്ക ഉപകരങ്ങൾ മുദ്രെവച്ച് നൽകും മല്ലപ്പള്ളി: താലൂക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിച്ചുവരുന്ന അളവ് തൂക്ക ഉപകരണങ്ങൾ, ഓട്ടോ റിക്ഷയുടെ ഫെയർ മീറ്റർ എന്നിവ ലോക്ഡൗൺ കാലഘട്ടങ്ങളിൽ മുദ്രപതിപ്പിക്കാൻ കഴിയാതെ മുടങ്ങിയവ ഫൈൻ കൂടാതെ മുദ്രപതിക്കാവുന്നതാണ്. വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങൾ 28നും ഓട്ടോ റിക്ഷയുടെ ഫെയർ മീറ്റർ 29ന് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നു വരെയും ഓഫിസിൽ പുനഃപരിശോധന നടത്തി മുദ്രചെയ്ത് നൽകുന്നതാണെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഫോൺ: 8281698034.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.