Posted On
date_range Updated On
date_range മാനസിക വെല്ലുവിളിയുള്ള യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന
കോഴഞ്ചേരി (പത്തനംതിട്ട): മാനസിക വെല്ലുവിളിയുള്ള യുവാവിനെ സഹോദരന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാല സി.എം.എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ റെനിൽ ഡേവിസ് (45) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ സഹോദരന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ആറന്മുള പൊലീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കുമ്പോൾ കൈകൾ ബന്ധിച്ച നിലയിലായിരുന്നതാണ് സംശയത്തിനിടയാക്കിയത്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണവുമായി ബന്ധപ്പെട്ട് റെനിലിന്റെ അടുത്ത ബന്ധുവിനേയും മകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.