പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് കളക്ടര്‍ എ. ഷിബു അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്പെഷല്‍ സമ്മറി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുമായി പങ്കുവയ്ക്കുന്നതിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 26 വരെ ലഭിച്ച എല്ലാ അപേക്ഷകളും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ നിന്നും 78,465 അപേക്ഷകള്‍ ലഭിച്ചതില്‍ 65,989 എണ്ണം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നിരീക്ഷകരും രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുക്കുന്ന യോഗം ശനിയാഴ്ച ഉച്ചക്ക് 3.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.