പന്തളം: പന്തളം നഗരസഭയിലെ 23ാം ഡിവിഷനിൽ വിമത ശല്യത്തിനൊപ്പം ചിഹ്നവും സി.പി.എമ്മിന് തലവേദനയാകുന്നു. ഇവിടെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന റസാക്ക് റൂബിക്ക് കാറാണ് ചിഹ്നം. ഇതേ ഡിവിഷനിൽ സി.പി.എം വിമതനായി മത്സരിക്കുന്ന എ. രാജൻ റാവുത്തറുടെ ചിഹ്നം ജീപ്പാണ്.
ഈ ചിഹ്നങ്ങൾ തമ്മിലുള്ള സമാനതയാണ് എൽ.ഡി.എഫിനെ കുഴക്കുന്നത്. ചിഹ്നം പരിചയപ്പെടുത്താൻ പ്രചാരണത്തിൽ കൂടുതൽ സമയം ചെലവിടുന്നതിനൊപ്പം വിമത സ്ഥാനാർഥിയെ സി.പി.എം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി ശ്രീജയയും ബി.ജെ.പിക്കായി കെ. ബിജുവും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.