പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതം സുരക്ഷിതം കാമ്പയിന് തുടക്കമായി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കലക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. ലോഗോ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ ഏറ്റുവാങ്ങി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം പാലിക്കുന്നതിെൻറയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിെൻറയും നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വമിഷെൻറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിെൻറയും ഇലക്ഷന് വിഭാഗത്തിെൻറയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നടത്തേണ്ടതും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും എല്ലാവരും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
ജില്ലയില്‍ നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രചരണവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികളുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ശുചിത്വമിഷന് ജില്ല കോ-ഓഡിനേറ്ററും ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫിസറുമായ കെ.ഇ. വിനോദ്കുമാര്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നന്ദിനി, അസി. ഡെവലപ്മെൻറ് കമീഷണര്‍ (ജനറല്‍) കെ. വിമല്‍രാജ്, ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ആര്. രാജേഷ്, ശുചിത്വമിഷന് അസി. കോഓഡിനേറ്റര്‍ ബി. അനില്‍കുമാര്‍, പ്രോഗ്രാം ഓഫിസര്‍ കെ.ആര്. അജയ്, ഐ.ടി മിഷന് ജില്ല കോഓഡിനേറ്റര്‍ ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.