കുളനട പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ ചേർന്ന് പരാതി നൽകുന്നു
കുളനട: മത്സ്യ മാർക്കറ്റിലെ തീപിടിത്തത്തെ തുടർന്ന് മാർക്കറ്റിന് പരിസരത്ത് താമസിക്കുന്നവർ വലയുന്നു. പ്ലാസ്റ്റിക് കത്തിയുണ്ടായ രൂക്ഷഗന്ധം കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാതെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
ഇവിടങ്ങളിൽ താമസിക്കുന്ന വീട്ടുകാർ സംഘടിച്ച് കുളനട പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സി.പി.എം മെംബർമാരും സമരത്തിൽ പങ്കാളികളായി. വിഷയം പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സമരക്കാർ സെക്രട്ടറി നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സായി റാം പുഷ്പൻ ഉദ്ഘാടനം ചെയ്തു.
ദിവാകരൻ, അജിത്ത്. സി.ആർ, സുജിത്ത്, ഷാജി, പഞ്ചായത്ത് മെംബർമാരായ എൽസി ജോസഫ്, ഷീജ, മോനച്ചൻ, സാറാമ്മ കുഞ്ഞുകുഞ്ഞ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.