കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയവർ

കോന്നി ഗവ. മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം ആരംഭിച്ചു

കോന്നി: ഗവ. മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. രാവിലെ എട്ടിനുതന്നെ ചികിത്സതേടി രോഗികളും ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എയും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ജനറൽ ഒ.പിയാണ് ആദ്യദിവസം പ്രവർത്തിച്ചത്. സാനിറ്റൈസർ നൽകി അണുമുക്തമാക്കിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.

ഒ.പി ടിക്കറ്റ് എടുത്തശേഷം ട്രയാജ് സ്​റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടെ രക്തസമ്മർദം, താപനില തുടങ്ങിയവ പരിശോധിക്കും. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം. ഡോ. ഷേർളി തോമസ്, ഡോ. സോണി തോമസ് തുടങ്ങിയവരാണ് രോഗികളെ നോക്കിയത്. ഓർത്തോ വിഭാഗത്തിലെ രോഗികളെ പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ നേരിട്ട് പരിശോധിച്ചു. ആദ്യദിനത്തിൽ 88 രോഗികൾ ചികിത്സ തേടി.

കെ.യു. ജനീഷ്കുമാർ ഒ.പി ക്രമീകരണങ്ങൾ വിലയിരുത്തി രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നു. എല്ലാം സുഗമമായി മുന്നോട്ടുപോകുന്നതായി എം.എൽ.എ പറഞ്ഞു.

Tags:    
News Summary - OP department was started in the Konni Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.