കോന്നി മെഡിക്കൽ കോളജിലെ ലാബ് ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി മെഡിക്കൽ കോളജിൽ ലബോറട്ടറി ഉദ്ഘാടനം ചെയ്​തു

കോന്നി: ഗവ. മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.

എം.എൽ.എ ഫണ്ടിൽനിന്ന്​ അനുവദിച്ച 73 ലക്ഷം ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങൾ വാങ്ങിയത്. ഫുൾ ഓട്ടോമാറ്റിക് അനലൈസർ, ഹിമറ്റോളജി അനലൈസർ, സെമി ഓട്ടോമാറ്റിക് അനലൈസർ, യൂറിൻ അനലൈസർ, മൈക്രോസ്കോപ്, ഇങ്കുബേറ്റർ, ഹോട്ട് എയർ ഓവൻ തുടങ്ങി എല്ലാ ആധുനിക ഉപകരണങ്ങളും ലബോറട്ടറിയിൽ ക്രമീകരിച്ചിട്ടുണ്ട്.

ബയോ കെമിസ്ട്രി ഡിപ്പാർട്മെൻറാണ് ലബോറട്ടറി സജ്ജമാക്കിയത്. ഡിപ്പാർട്മെൻറിലെ സീനിയർ ​െറസിഡൻറ് ഡോ. ബ്ലസിയുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടനശേഷം എം.എൽ.എയുടെ രക്തപരിശോധനയാണ് ആദ്യം നടത്തിയത്.

ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി രൂപവത്​കരിക്കുന്നതുവരെ പരിശോധന സൗജന്യമായിരിക്കും. പിന്നീട് സർക്കാർ നിശ്ചയിച്ച നിരക്കിൽ ഫീസ് ഈടാക്കും.

ബ്ലോക്ക് പഞ്ചായത്ത്​ അംഗം മിനി വിനോദ്, ഗ്രാമപഞ്ചായത്ത്​ അംഗം വർഗീസ് തോമസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, സൂപ്രണ്ട് ഡോ. എസ്. സജിത് കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ, ശ്യാംലാൽ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ പങ്കെടുത്തു.

ഒ.പി പ്രവർത്തനം വിലയിരുത്തി

കോന്നി: മെഡിക്കൽ കോളജിലെ ഒ.പി പ്രവർത്തനം വിലയിരുത്താൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒ.പി മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. തുടർന്നു നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു.

ൻ നിലവിൽ അനുവദിച്ച ആറ്​ ലാബ് ടെക്നീഷൻ തസ്തികയിലും രണ്ട് ജൂനിയർ ലാബ് അസിസ്​റ്റൻറ് തസ്തികയിലും ജീവനക്കാർ എത്തണമെന്ന് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. കൂടാതെ അനുവദിച്ച ഒരു ഫുൾ ടൈം സ്വീപ്പർ, തിയറ്റർ അസിസ്​റ്റൻറ് തസ്തികയിലും ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്.

മറ്റു മെഡിക്കൽ കോളജിൽനിന്ന് കോന്നിയിലേക്ക് ട്രാൻസ്ഫർ ചോദിച്ചിട്ടുള്ള ജീവനക്കാരിൽ ഈ തസ്തികയിൽ ഉള്ളവർ ഉണ്ടെങ്കിൽ അടിയന്തരമായി സ്ഥലം മാറ്റം ​നൽകി നിയമിക്കും. ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്താൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുമായി ബുധനാഴ്​ച ചർച്ച നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ജീവനക്കാരെ ലഭ്യമായില്ലെങ്കിൽ പി.എസ്.സി ലിസ്​റ്റിൽനിന്ന്​ അടിയന്തരമായി നിയമനം നടത്താൻ ഇടപെടുമെന്നും എം.എൽ.എ പറഞ്ഞു.

മെഡിക്കൽ കോളജി​െൻറ തുടർപ്രവർത്തനം, സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് (എസ്.ടി.പി), മെഡിക്കൽ കോളജിനുള്ളിലെ റോഡുകൾ, രണ്ടാം ഘട്ട നിർമാണം തുടങ്ങിയ കാര്യങ്ങൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായും വ്യാഴാഴ്​ച തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ, സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രോജക്ട് മാനേജർ ആർ. രതീഷ് കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.