കോന്നി: അടവി ഇക്കോ ടൂറിസം സെന്ററുകളിൽ 60 വയസ്സ് കഴിഞ്ഞ പിരിച്ചുവിട്ട ജീവനക്കാർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ഉന്നത വനം വകുപ്പ് മേധാവി കമൽഹാർ പറഞ്ഞു.
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശനം നടത്തി സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തിലെ വിവിധ വിഭാഗങ്ങൾ പരിശോധിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കോന്നിയിൽ കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് നാല് വയസ്സുകാരൻ മരിച്ചതിനെ തുടർന്നാണ് ആവശ്യമായ ക്രമീകരണം ഒരുക്കാൻ അദ്ദേഹം സന്ദർശനം നടത്തിയത്. രണ്ട് മണിക്കൂറോളം സ്ഥലത്ത് പരിശോധന നടത്തി.
സെന്ററിലെ ടിക്കറ്റ് കൗണ്ടർ മുതൽ നടപ്പാത ഇന്റർലോക് ചെയ്യാനും ആനക്കൂട് പൂർണമായും നവീകരിക്കാനും പാർക്കിലെ അപകടസ്ഥിതിയിലുള്ള റൈഡുകൾ മാറ്റാനും ആനക്കൂട്ടം ഇക്കോ പരിസരവും മാസത്തിലൊരിക്കൽ പൂർണമായും വൃത്തിയാക്കാനും വനം വകുപ്പ് പൈതൃക മ്യൂസിയത്തിന് വിട്ടുകൊടുത്ത കെട്ടിടങ്ങൾ തിരികെ വനം വകുപ്പിന് തന്നെ നൽകാനുള്ള നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.