കോന്നിയിൽ റോഡുകളുടെ വികസനത്തിന് 25 കോടി

കോന്നി: നിയോജകമണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.യു. ജനീഷ്കുമാർ എം.എൽ.എ അറിയിച്ചു. കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ട റോഡുകളുടെ പുനരുദ്ധാരണത്തിനായിട്ടാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽനിന്ന് തുക അനുവദിച്ചത്.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 25 റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി നാലുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പ്രവൃത്തികളുടെ നിർമാണം വേഗത്തിൽ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.

റോഡുകളുടെ പേരും പഞ്ചായത്തും:
വെള്ളാവൂര്‍ ഇരപ്പച്ചുവട്ടില്‍ ഇന്ദിര നഗര്‍ റോഡ്-മൈലപ്ര
വല്യവയ്ക്കര -അംഗൻവാടിപ്പടി റോഡ്-അരുവാപ്പുലം
ഒറ്റതെങ്ങ് -അറിയറപ്പടി-ചിറ്റാർ
ചിറ്റൂർ ക്ഷേത്രം - അട്ടച്ചാക്കൽ റോഡ്-കോന്നി
വേങ്ങവിളപ്പടി- ചാരുംകുഴി കുരിശുമൂട് റോഡ്-പ്രമാടം
വാക്കയിൽപ്പടി-കുന്നിമംഗലശ്ശേരിൽപ്പടി-വള്ളിക്കോട്
എസ്.എൻ റോഡ്-ആശാരിപ്പറമ്പിൽ റോഡ്-സീതത്തോട്
കുളത്തുങ്കൽപ്പടി-മാടതേത്തുപടി-തണ്ണിത്തോട്
കൊട്ടന്തറ -ചാപ്പൽ റോഡ്-കലഞ്ഞൂർ
വാതല്ലൂർ-ചിതാലയംപടി റോഡ്-ഏനാദിമംഗലം
ഇടത്തുണ്ടിൽ-വാലേത്ത് മുരുപ്പ്-മലയാലപ്പുഴ
മൈലംപടി-പൊന്തനാലിൽ റോഡ് -മൈലപ്ര
പുത്തൻപുറപ്പാടി ആനകുത്തി-അരുവാപ്പുലം
നീലിപിലാവ് കോളനിപ്പടി- രവീന്ദ്രൻപടി-ചിറ്റാർ
ഓമണ്ണിൽപ്പടി - കാച്ചാനത്ത് റോഡ്-കോന്നി
കൊട്ടാരത്തിൽപടി-കാവുമുറിയിൽപടി-പ്രമാടം
താഴത്തുമണ്ണിൽ-ആശാരിമുരുപ്പ്-വള്ളിക്കോട്
കുഴീക്കൽറോഡ്-സീതത്തോട്
മുളമൂട്ടിൽഅയത്തിൽ-നൈനമൂട്ടിൽപടി-തണ്ണിത്തോട്
കുളത്തുമണ്‍ ക്ഷേത്രം രത്നഗിരി പുതുക്കാട് റോഡ്
കുതിരമൺ നിലമേൽ തെക്കേക്കര-കോട്ടപ്പുറം എസ്.സി കോളനി-ഏനാദിമംഗലം
മുരിങ്ങാശ്ശേരി-തടത്തേൽപ്പടി-മലയാലപ്പുഴ
കോട്ടുമല അമ്പലം റോഡ്
ചൂരക്കുന്ന്കവല-എസ്.കെ റോഡ്-അരുവാപ്പുലം
പാലമൂട്ടിൽപ്പടി-മീൻകുഴിതടം-ചിറ്റാർ
Tags:    
News Summary - 25 crore for road development in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.