വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യ കോ​മ​ളം പാ​ലം (ഫ​യ​ല്‍ ചി​ത്രം)

കോമളം പുതിയപാലം: ഊരാളുങ്കലിന്‍റെ അധികരിച്ച നിരക്കിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി

മ​ല്ല​പ്പ​ള്ളി: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യ കോ​മ​ളം പാ​ല​ത്തി​നു​പ​ക​രം പു​തി​യ​ത്​ നി​ർ​മി​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​യാ​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്റ്റ് സൊ​സൈ​റ്റി സ​മ​ർ​പ്പി​ച്ച​ അ​ധി​ക​രി​ച്ച നി​ര​ക്കി​ന്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി മ​ന്ത്രി​സ​ഭ. പാ​ലം നി​ർ​മാ​ണ​ത്തി​ന്​ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ചെ​ന്ന്​ മാ​ത്യു ടി.​തോ​മ​സ് എം.​എ​ല്‍.​എ പ​റ​ഞ്ഞു. പു​തി​യ​പാ​ലം നി​ര്‍മാ​ണ​ത്തി​ന് 2022ലെ ​ബ​ജ​റ്റി​ല്‍ മ​തി​യാ​യ തു​ക വ​ക​യി​രു​ത്തി ര​ണ്ടു​ത​വ​ണ ടെ​ന്‍ഡ​ര്‍ വി​ളി​ച്ചി​ട്ടും ആ​രും പ​ങ്കെ​ടു​ത്തി​ല്ല.

തു​ട​ര്‍ന്ന് മൂ​ന്നാ​മ​ത്​ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി 23ശ​ത​മാ​നം അ​ധി​ക​രി​ച്ച നി​ര​ക്കി​ല്‍ ടെ​ന്‍ഡ​ര്‍ സ​മ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധി​ക​രി​ച്ച നി​ര​ക്ക് ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ സ​മി​തി​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തി​നാ​ല്‍ സ​ര്‍ക്കാ​ർ അ​നു​മ​തി​ക്ക് അ​യ​ച്ചു. ബു​ധ​നാ​ഴ്ച കൂ​ടി​യ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ ഇ​തി​ന് അ​നു​മ​തി ന​ല്‍കി​യ​ത്.നി​യ​മ​ക്കു​രു​ക്കി​ല്‍പെ​ടാ​തെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ൻ ഏ​വ​രു​ടെ​യും പി​ന്തു​ണ സ്ഥ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ മാ​ത്യു ടി.​തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Komalam bridge : Cabinet Special permission for excessive rate of Uralungal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.