അ​ട്ട​ത്തോ​ട്ടി​ൽ റോ​ഡി​ൽ മ​രം വീ​ണ് കി​ട​ക്കു​ന്നു

കനത്ത മഴ; പ്രളയ ഭീതി

പത്തനംതിട്ട: ജില്ലയിൽ മഴ കനത്തു. ഇതോടെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. റാന്നി, സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. ജില്ലയിലെ അപകട സാധ്യതയുള്ള മേഖലകളിലുള്ളവർ മുൻകരുതലി‍‍െൻറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. റാന്നിയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. റബർ, കപ്പ, ഏത്തവാഴ കൃഷികൾക്ക് വലിയ രീതിയിൽ നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.

നദിയും തോടുകളും നിറഞ്ഞു. പ്രധാന നദികളിൽ ജലനിരപ്പുയർന്നു. നദികളുടെ ഇരുകരയിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പുറമറ്റത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു. റാന്നി അത്തിക്കയത്ത് ആറ്റിൽ വീണ് ഒരാളെ കാണാതായി.

ശക്തമായ മഴയും കുത്തൊഴുക്കും കാരണം ആറ്റിലിറങ്ങിയുള്ള രക്ഷാ പ്രവർത്തനം തടസ്സപ്പെടുന്നുണ്ട്. ആറന്മുള, ചെങ്ങന്നൂ‌ർ, തിരുവല്ല ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇവിടെ ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ താഹസിൽദാർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു. കിഴക്കൻ വനമേഖലകളിൽ ഇടക്കിടെ ഉരുൾപൊട്ടുന്നതും നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നുണ്ട്.  

മ​ല​യോ​ര മേ​ഖ​ല​യി​ൽ മണ്ണിടിച്ചിൽ; ഗതാഗത തടസ്സം

കോ​ന്നി: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​ക്ക്​ ശ​മ​ന​മി​ല്ല. ഞാ​യ​റാ​ഴ്ച 64 മി.​മീ മ​ഴ​യും തി​ങ്ക​ളാ​ഴ്ച 42 മി.​മീ മ​ഴ​യും കോ​ന്നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​യാ​യ ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്, ചി​റ്റാ​ർ, വ​യ്യാ​റ്റു​പു​ഴ, സീ​ത​ത്തോ​ട് തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടി​ട്ടു​ണ്ട്.

ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ എം.​പി സ​ര​ള​യു​ടെ വീ​ടി‍‍െൻറ സം​ര​ക്ഷ​ണ​ഭി​ത്തി മ​ഴ​യി​ൽ ത​ക​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പേ​രു​വാ​ലി കു​ള​ഞ്ഞി​പ്പ​ടി റോ​ഡി​ൽ വെ​ള്ള​പ്പാ​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ക്രീ​റ്റ് ഇ​ള​കി മാ​റി റോ​ഡ് ത​ക​ർ​ന്നു. എ​ലി​മു​ള്ളും​പ്ലാ​ക്ക​ലി​ൽ ആ​വോ​ലി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്ന്​ മ​ഴ​വെ​ള്ള പാ​ച്ചി​ലി​ൽ ചാ​വ​രു​പാ​ണ്ടി റോ​ഡി​ലേ​ക്ക് ക​ല്ലും ച​ളി​യും ഒ​ഴു​കി ഇ​റ​ങ്ങി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ചാ​വ​രു​പാ​ണ്ടി മാ​ട​ത്തേ​ത് പ​ടി റോ​ഡി‍‍െൻറ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. ക​ല്ലാ​റ്റി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു. ക​ല്ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചു. ചി​റ്റാ​ർ, സീ​ത​ത്തോ​ട് വി​ല്ലേ​ജ്​ പ​രി​ധി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളു​ടെ മു​റ്റം വ​രെ വെ​ള്ളം ക​യ​റി. കൊ​ച്ചു​കോ​യി​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ത​ണ്ണി​ത്തോ​ട് റോ​ഡി​ൽ പേ​രു​വാ​ലി ഭാ​ഗ​ത്ത്‌ തോ​ട്ടി​ൽ നി​ന്ന്​ റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഐ​ര​വ​ൺ മ​ഞ്ഞ​ക്ക​ട​മ്പ് പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സ്, പേ​ര​ക​ത്ത് ജ​ങ്​​ഷ​ൻ ആ​ലും​മൂ​ട്ടി​ൽ വീ​ട്ടി​ൽ അം​ബു​ജാ​ക്ഷി എ​ന്നി​വ​രു​ടെ വീ​ടി‍‍െൻറ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു.

Tags:    
News Summary - heavy rain; Flood fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.