ക​ന​ത്ത മ​ഴ തീ​ർ​ത്ത വെ​ള്ള​ക്കെ​ട്ടി​ൽ ക​ലോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ല സ്​​റ്റേ​ഡി​യ​ത്തി​ലെ പ്ര​ധാ​ന​വേ​ദി

പ്ര​തി​ഫ​ലി​ച്ച​പ്പോ​ൾ

പെൺകുട്ടികളുടെ കുത്തക തകർത്തു; തിരുവാതിരക്ക് ആൺകുട്ടികളും

പുതുചരിത്രം കുറിച്ചത് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിലെ വിദ്യാർഥികൾ പത്തനംതിട്ട: യുവജനോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം ആൺകുട്ടികളുടെ തിരുവാതിരകളി ശ്രദ്ധേയമായി.

സർവകലാശാല യുവജനോത്സവ ചരിത്രത്തിൽ ആദ്യമായാണ് കാണികളെ ആവേശം കൊള്ളിച്ചുകൊണ്ട് ആൺകുട്ടികളുടെ തിരുവാതിര അരങ്ങേറിയത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്ന അന്വേഷണത്തിനൊടുവിലാണ്, അധികമാരും ഏറ്റെടുക്കാത്ത ആൺകുട്ടികളുടെ തിരുവാതിരയെന്ന ഏറെ സവിശേഷമായ തീരുമാനത്തിൽ എത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. അധ്യാപകരും പുതിയ പരീക്ഷണത്തെ അനുകൂലിച്ചു. താൽപര്യത്തോടെ മുന്നോട്ട് വന്നവരിൽനിന്ന് 12 ബിരുദ വിദ്യാർഥികളെ തെരഞ്ഞെടുത്തു . എസ് അഭിരാജ്,കിരൺ ജോസഫ്, അഭിഷേക്, സന്ദീപ്,നൈജു ജോസഫ്, ജിബ്സൺ ആന്‍റണി,അലക്സ് മാർട്ടിൻ, ജോസഫ് സെബാസ്റ്റ്യൻ, ജെയ്സൺ ജോമോൻ, അനന്ദു.എസ് , ലൂക്കോസ്. കെ. തോമസ്,ബിച്ചു തങ്കച്ചൻ,അഭിനവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വെറും ഒരാഴ്ച കൊണ്ടുള്ള തയാറെടുപ്പിലും ഒന്നര ദിവസത്തിന്‍റെ ശരിയായ പരിശീലനത്തിലുമാണ് വിദ്യാർഥികൾ വേദിയിൽ എത്തിയത്. പ്രത്യേക ഗുരുവിന്‍റെ ശിക്ഷണം പോലും ഇല്ലാതെ യൂട്യൂബിൽ നോക്കി പഠിച്ചുകൊണ്ട് വേദിയിൽ അവർ പെൺകൊടികളുടെ കുത്തക തകർത്ത് അവിസ്മരണീയ കാഴ്ച ഒരുക്കുകയും ചെയ്തു.

Tags:    
News Summary - Girls' monopoly shattered in thiruvathira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.