പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വോട്ടു യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
1509 ഇ.വി.എം, 1509 കണ്‍ട്രോണ്‍ യൂനിറ്റ്, 1629 വി.വി.പാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്പോള്‍ നടത്തി. ജില്ലയില്‍ 1207 ബൂത്തുകളാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മെഷീനുകളുടെ കൃത്യത ഉറപ്പ് വരുത്തിയതായും കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, എഫ്.എല്‍.സി നോഡല്‍ ഓഫിസര്‍ കെ.എസ്. സിറോഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.