ദേ​വപ്രി​യ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ കൈ​മാ​റു​ന്നു

ദേവപ്രിയക്ക് സ്നേഹസമ്മാനമായി സ്നേഹവീട്; താക്കോൽ പ്രതിപക്ഷ നേതാവ് കൈമാറി

ചെ​റു​തോ​ണി: സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ സു​വ​ർ​ണ നേ​ട്ട​ത്തി​ന് സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച ‘സ്നേ​ഹ​വീ​ട്’ ദേ​വ​പ്രി​യ​ക്ക് കൈ​മാ​റി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നാ​ണ് വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ജോ​യി​സ് ജോ​ർ​ജ്, കെ.​പി. മേ​രി, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, എം.​ജെ. മാ​ത്യു, പി.​ബി. സ​ബീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ൽ 38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് തി​രു​ത്തി​ക്കു​റി​ച്ച ‘കാ​ൽ​വ​രി എ​ക്സ്പ്ര​സ്’ ദേ​വ​പ്രി​യ ഷൈ​ബു​വി​നും കു​ടും​ബ​ത്തി​നു​മാ​യി സി.​പി.​എം നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​ന​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. 25 ല​ക്ഷം ചെ​ല​വി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് കാ​ൽ​വ​രി​മൗ​ണ്ട് കൂ​ട്ട​ക്ക​ല്ലി​ൽ സ്നേ​ഹ​വീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ൽ സ​ബ് ജൂ​നി​യ​ർ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ 38 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡ് തി​രു​ത്തി​ക്കു​റി​ച്ച​യു​ട​ൻ ത​ന്നെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് വീ​ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ 29ന് ​ത​റ​ക്ക​ല്ലി​ട്ട വീ​ടി​ന്റെ നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഫ​ർ​ണി​ച്ച​റും ഡി.​വൈ.​എ​ഫ്‌.​ഐ, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി​ക​ളാ​ണ് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Devapriya Gets Dream Home; Opposition Leader Hands Over Keys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.