ജില്ല വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സൈക്കിള് റാലിയിൽ കലക്ടര്
ഡോ. ദിവ്യ എസ്. അയ്യർ പങ്കെടുക്കുന്നു
Posted On
date_range Updated On
date_range സൈക്കിള് റാലിയുമായി വനിത ശിശുവികസന വകുപ്പ്
പത്തനംതിട്ട: സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളില് എല്ലാവരും പങ്കാളികളാകണമെന്ന് കലക്ടര് ഡോ. ദിവ്യ എസ്. അയ്യര്. സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള് ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്ഡ് കാമ്പയിെൻറ ഭാഗമായി ജില്ല വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സൈക്കിള് റാലി കലക്ടറേറ്റ് കവാടത്തില് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു.
ജില്ല സ്പോര്ട്സ് കൗണ്സില് പ്രതിനിധികളും വിവിധ കോളജുകളില് നിന്നുള്ള വിദ്യാര്ഥികളും പങ്കെടുത്തു. റാലി ജില്ല സ്റ്റേഡിയത്തില് സമാപിച്ചു. വനിത ശിശുവികസന ഓഫിസര് പി.എസ്. തസ്നീം, ജില്ല സ്പോര്ട്സ് കൗണ്സില് പ്രസിഡൻറ് കെ. അനില് കുമാര്, സൈക്ലിങ് അസോസിയേഷന് സെക്രട്ടറി എന്. ചന്ദ്രന്, ഫാ. വി.ജെ. ജോണ്സന് എന്നിവര് പ്രസംഗിച്ചു. കലക്ടര് ഡോ. ദിവ്യ എസ്. അയ്യരും മകന് മല്ഹാറും ചേര്ന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. സൈക്കിൾ ചവിട്ടി കലക്ടർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.