Posted On
date_range Updated On
date_range പീഡനക്കേസിൽ പ്രതിക്ക് 60 വർഷം തടവ്
പത്തനംതിട്ട: 15 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കി ഗർഭിണിയാക്കിയ കേസിൽ അച്ചൻകോവിൽ സ്വദേശി സുനിലിനെ (35) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 60 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായിട്ടാണ് 60 വർഷം ശിക്ഷിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പരാമർശിച്ചിട്ടുള്ളതിനാൽ 30 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിന്‍റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.