നിർമ്മാണ ജോലികൾ നടക്കുന്നു
Posted On
date_range Updated On
date_range പുതമൺ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു
റാന്നി: റാന്നി-കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. കോഴഞ്ചേരിയിൽനിന്നും വരുന്ന ഭാഗത്തിന്‍റെയും റാന്നിയിൽ നിന്നു വരുന്ന ഭാഗത്തിന്‍റെയും വലതുഭാഗത്തുള്ള ഗാബിയോൺ വാളിന്റെ നിർമാണവും പൂർത്തിയായി. നിലവിൽ ജലനിരപ്പ് കൂടുതലായതിനാൽ തോടിന്റെ അടിത്തട്ടിലെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
ഇത് കഴിഞ്ഞാൽ മാത്രമേ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഫോം വർക്ക് ചെയ്യാൻ സാധിക്കുകയുള്ളു. സ്ലാബ് വർക്കിനുള്ള കമ്പികളും വളച്ച് കഴിഞ്ഞു. ഇനി തോട്ടിലെ ജലനിരപ്പ് കുറയുമ്പോൾ ഉടൻതന്നെ ഏപ്രൺ വർക്ക് പൂർത്തീകരിച്ച് സ്ലാബ് വർക്ക് ചെയ്യുന്നതിനുള്ള ഫോം വർക്കിന്റെ പണികൾ ആരംഭിക്കാൻ കഴിയും. ഇപ്പോൾ സമീപത്തുള്ള താൽക്കാലിക പാതയിൽ കൂടിയാണ് സഞ്ചാരം കനത്ത മഴയിൽ ഇവ മുങ്ങി ഗതാഗതം തടസ്സപ്പെടുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.