പറക്കോട് ജനകീയ ഹോട്ടലിലെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണപ്പൊതികളില്‍ ഒന്ന്
അടൂര്‍: ശുചിത്വമില്ലാത്ത ഭക്ഷണശാലകളും ഒറ്റദിവസം കൊണ്ട് തട്ടിക്കൂട്ടുന്ന ഇൻസ്റ്റൻറ് തട്ടുകടകളും അടൂരിലും പരിസര ഗ്രാമങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നു. രോഗങ്ങള്‍ വിതക്കുന്നു.
ശുചിത്വമില്ലാത്ത ഭക്ഷണശാലകള്‍ അനുവദിക്കില്ലെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ അധികൃതരും പറയാറുള്ളത്. എന്നാല്‍, ഇതൊന്നും പ്രവൃത്തിയില്‍ കാണാനില്ല. കോവിഡ് മാനദണ്ഡങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ഇവയുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിെൻറ മറവില്‍ ഭക്ഷണശാലകള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു. പരിശോധനക്കൊന്നും ആരും വരില്ലെന്ന ധൈര്യത്തിലായിരുന്നു ഭക്ഷണശാല നടത്തിപ്പുകാര്‍.
സ്റ്റാൻഡേര്‍ഡ് മീല്‍സ് അഥവ സാദാ ഊണ് എവിടെയും കിട്ടാനില്ല. ദൂര സ്ഥലങ്ങളില്‍നിന്ന് അടൂരിലെത്തുന്നവര് പട്ടിണിയാവുകയാണ്. മിക്കയിടത്തും സ്പെഷല്‍ എന്ന പേരിൽ ചായ മുതല്‍ ഊണ് വരെ നല്കി അമിത തുക ഈടാക്കുന്നു.
വെജിറ്റേറിയന്‍ ഊണ് 60 രൂപക്ക് നല്‍കണമന്ന കലക്ടറുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. 100-150 രൂപവരെ ഈടാക്കി സ്പെഷല്‍ ഊണാണ് നല്‍കുന്നത്. ഇതാകട്ടെ സാദാ ഊണിെൻറ അളവും കറികളും മാത്രമേയുള്ളു താനും. 30 മില്ലി പായസം മാത്രമാണ് അധികത്തില്‍ ചിലയിടങ്ങളില്‍ നല്‍കുന്നത്. മീന്‍, ഇറച്ചി തുടങ്ങിയവക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്.
മാംസാഹാരം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍, മാംസ വിഭവങ്ങളുണ്ടാക്കി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഇവിടങ്ങളിലെ സ്ഥിരം കാഴ്ചയാണ്.
തട്ടുകടകള്‍ മുതല്‍ പേരുകേട്ട വലിയ ഭക്ഷണശാലകള്‍ വരെ ഷവര്‍മ, തന്തൂരി തുടങ്ങിയവ ഉണ്ടാക്കുന്നത് അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പിസ്ത സെൻററില്‍നിന്ന് വാങ്ങിയ പിസ്ത കഴിച്ച് വയറിളക്കവും ഛര്‍ദിയും ഉണ്ടാകുന്നതായി പരാതികള്‍ ഉയരുന്നുണ്ട്.
ഇപ്പോള്‍ ചിക്കന്‍ ബിരിയാണിയാണ് എവിടെയും കിട്ടുക. ഇതിെൻറ ഗുണനിലവാരമൊന്നും ഉപഭോക്താക്കള്‍ക്കറിയില്ല. പുഴു നുരക്കുന്ന ഓവു ചാലിെൻറ മുകളില്‍ െവച്ചും പൊടിപടലങ്ങള്‍ നിറഞ്ഞ സ്ഥലത്തുെവച്ചും പലഹാരങ്ങളുണ്ടാക്കുന്ന തട്ടുകടകളുണ്ട്.
ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാന്‍പോലും അധികൃതർ തയാറാകുന്നില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നിരവധിയാണ്. സ്ഥിരംഹോട്ടലുകള്, ബേക്കറി, മറ്റു ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പലയിടത്തും ന്യൂസ് പേപ്പറിലും നിരോധിത പ്ലാസ്റ്റിക് കവറുകളിലുമാണ് ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്തുനല്‍കുന്നത്.
അടൂര്‍: ശുചിത്വം, അളവ്, തൂക്കം എന്നിവയില്‍ കൃത്യത, കോവിഡ് മാനദണ്ഡങ്ങളുടെ കൃത്യമായ പാലനം, വാഴയിലയില്‍ പൊതിച്ചോറ് തുടങ്ങിയ അവകാശവാദങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ആരംഭിച്ചത്. 20 രൂപയാണ് ജനകീയ ഹോട്ടലില്‍ ഊണിന് ഈടാക്കുന്നത്.
എന്നാല്‍, ഇതിന് അപവാദമാണ് അടൂര്‍ നഗരസഭയിലെ കഫേ കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍. പറക്കോട് എക്സൈസ് റേഞ്ച് ഓഫിസിന് എിതിര്വശം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇരുന്ന് കഴിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുവദിക്കാത്തതിനാല്‍ പാർസല്‍ ഊണാണ് അഞ്ചുരൂപ അധികം ഈടാക്കിയാണ് ഇവിടെനിന്ന് നല്‍കുന്നത്. സമീപ പ്രദേശങ്ങളിലെ ജനകീയ ഹോട്ടലുകളില്‍ അഞ്ച് തരം കറിക്കൂട്ടുകളും ചിലയിടങ്ങളില്‍ അച്ചാറും പപ്പടവുമൊക്കെ വാഴയിലയില്‍ പൊതിഞ്ഞു നല്കുമ്പോള് ഇവിടെ ഒരു ഒഴിച്ചുകറിയും (സാമ്പാര്‍/രസം) അവിയല്‍/തോരന്‍, അച്ചാര്‍ എന്നിവ മാത്രമാണ് നല്‍കുന്നത്.
രാവിലത്തെ അധികംവന്ന ഉള്ളിക്കറിയും മറ്റുമാണ് കറികളുടെ കൂട്ടത്തില്‍ നല്‍കുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ കീറി അതിലാണ് ചോറ് പൊതിയുന്നത്. കറികള്‍ നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് പാക്ക് ചെയ്യുന്നത്. ഇത്തരം പ്രവൃത്തികളുടെ പേരില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ വല്ലപ്പോഴുമെങ്കിലും പരിശോധന നടത്തി പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്യുന്ന ആരോഗ്യവിഭാഗം അധികൃതരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും സര്‍ക്കാറിെൻറ കീഴിലുള്ള ഈ അനീതി കണ്ടില്ലെന്നുനടിക്കുകയാണ്.
നഗരസഭയിലെ മൂന്ന് കുടുംബശ്രീകളിലെ അഞ്ച് വനിതകളാണ് കഫേയുടെ നടത്തിപ്പുകാര്‍. രാവിലത്തെ ആഹാരം, വട, ചായ, ഏത്തക്ക അപ്പം തുടങ്ങിയവക്കൊന്നും വിലക്കുറവില്ല. സബ്സിഡി ലഭിച്ച തുക വിനിയോഗിച്ചാണ് സ്ഥാപനത്തിലെ സാധന സാമഗ്രികള്‍ വാങ്ങിയതെന്നും അതിനാൽ വിഭവങ്ങൾ തയാറാക്കാൻ പണമില്ലെന്നും കഫേ കുടുംബശ്രീ സെക്രട്ടറി പറയുന്നു. വാഴയില കിട്ടാനില്ലെന്നുപറയുന്ന നടത്തിപ്പുകാര്‍ക്ക് പ്ലാസ്റ്റിക് പൊതിയുന്നതിന് പരമാവധി ഒരു രൂപയുടെ ചിലവേ വരുന്നുള്ളൂ എന്നിരിക്കെയാണ് അഞ്ച് രൂപ അധികം പാർസലിെൻറ പേരില്‍ ഈടാക്കുന്നത്.
ദിവസേന 50-60 പൊതിച്ചോറാണ് ഇവിടെനിന്ന് വിറ്റഴിക്കുന്നത്. ഗുണനിലവാരവും അളവും കൃത്യതയും ഉറപ്പുവരുത്തി നല്ല ഭക്ഷണം നല്‍കുന്നതിനാണ് സര്‍ക്കാര്‍ സബ്സിഡി നല്കി ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഉപഭോക്താക്കളുടെ അജ്ഞത ചൂഷണംചെയ്താണ് നഗരസഭയുടെ കീഴിലുള്ള സ്ഥാപനത്തിെൻറ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.