representational image
പത്തനംതിട്ട: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വായ്പ കുടിശ്ശിക പിരിക്കാൻ ചെന്ന ജീവനക്കാരെ നായെ വിട്ട് കടിപ്പിച്ചതായി പരാതി. ചെന്നീർക്കരയിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ചെന്നീർക്കര സ്വദേശി സാം പി. വർഗീസ് ഏഴുമാസം മുമ്പ് പത്തനംതിട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വ്യക്തിഗത വായ്പ എടുത്തിരുന്നു. ഇതിെൻറ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് രണ്ട് ജീവനക്കാർ സാമിെൻറ വീട്ടിൽ എത്തി.
ഇതേച്ചൊല്ലി ജീവനക്കാരും സാമും തമ്മിൽ വാക്കേറ്റമായി. ബഹളം കേട്ട് വീട്ടിൽനിന്ന് കുടുംബാംഗങ്ങൾ കതക് തുറന്ന് പുറത്തുവന്നതിനിടെ മുറിയിലുണ്ടായിരുന്ന നായും ചാടി കുരച്ചുകൊണ്ട് പുറത്ത് ജീവനക്കാരുടെ നേരെ പാഞ്ഞടുത്തു. ഒടുവിൽ ഇവർ രക്ഷപ്പെട്ട് റോഡിലിറങ്ങി. പട്ടിയെ വിട്ട് കടിപ്പിച്ചതായി കാണിച്ച് പിന്നീട് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ ജീവനക്കാർ പരാതിയും നൽകി. ബുധനാഴ്ച ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.