തട്ടിപ്പ്​ 'സഹകരണ​'ത്തോടെ; പ​ത്ത​നം​തി​ട്ട ജില്ലയിലു​ം പരാതികൾ ഏറെ

പ​ത്ത​നം​തി​ട്ട: അ​ഴി​മ​തി​യി​ലും വെ​ട്ടി​പ്പി​ലും പി​ന്നി​ല​ല്ല ജി​ല്ല​യി​ലെ ചി​ല സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും. ത​ക​ർ​ന്ന സ്വ​കാ​ര്യ ഫി​നാ​ൻ​സ്​ സ്ഥാ​പ​ന​ങ്ങ​ളെ പോ​ലെ​യാ​ണ്​​ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും. വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടും ഭ​ര​ണ​സ്വാ​ധീ​ന​ത്താ​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തെ നീ​ളു​ന്നു​മു​ണ്ട്. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കും ഭാ​ര്യ​മാ​ർ​ക്കും അ​ട​ു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും ജോ​ലി നേ​ടു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​യും ബാ​ങ്കു​ക​ൾ മാ​റി. കൂ​ടാ​തെ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​ൽ ക​ട​ന്നു​കൂ​ടി വ​ൻ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പി​നും നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ് ​നേ​താ​ക്ക​ൾ. അ​ഴി​മ​തി​യെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ൽ ഇ​തി​ന​കം നി​ര​വ​ധി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ്​ ത​ക​ർ​ന്ന​ത്. ഇ​ട​ത്​ ഭ​ര​ണ​ത്തി​ലാ​ണ്​ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ബാ​ങ്കു​ക​ളും. ഇ​ത​റി​ഞ്ഞി​ട്ടും പാ​ർ​ട്ടി നേ​തൃ​ത്വം മൗ​നം പാ​ലി​ക്കു​ന്നു. ​

ത​ക​രു​ന്ന ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ ലോ​ൺ എ​ടു​ക്കു​ന്ന​വ​ർ അ​ത്​​തി​രി​കെ അ​ട​യ്​​ക്കാ​ൻ ത​യാ​റാ​കാ​റി​ല്ല. അ​തോ​ടെ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക്​ നീ​ങ്ങും. വാ​യ്​​പ തു​ക തി​രി​ച്ച​ട​ക്കാ​ത്ത​തി​െൻറ ഭാ​ഗ​മാ​യ ജ​പ്​​തി ന​ട​പ​ടി​ക്ക്​​ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ അ​നു​വ​ദി​ക്കാ​റു​മി​ല്ല. നേ​താ​ക്ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ചി​ല ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ളാ​ണ്​ ലോ​ൺ എ​ടു​ത്തി​ട്ടു​ള്ള​ത്. വ​ലി​യ അ​ഴി​മ​തി ക​ണ്ടെ​ത്തി​യ കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ട​ലി​െൻറ വ​ക്കി​ലാ​െ​ണ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ച​ന്ദ​ന​പ്പ​ള്ളി,​ ​കോ​ന്നി, പ​ഴ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളി​ൽ ന​ട​ന്ന അ​ഴി​മ​തി​യെ തു​ട​ർ​ന്ന്​ നി​ര​വ​ധി പേ​ർ​ക്കാ​ണ്​ പ​ണം ന​ഷ്​​ട​മാ​യ​ത്. റാ​ന്നി എം​പ്ലോ​യീ​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ലും ഉ​തി​മൂ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ലും സ​മാ​ന സ്ഥി​തി​യാ​ണ്. ഇ​ര​വി​പേ​രൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് അ​ടു​ത്ത സ​മ​യ​ത്ത് ന​ട​ന്ന​ത്.

ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വോ​ടെ ന​ട​ക്കു​ന്ന കൊ​ള്ള പു​റ​ത്താ​കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ൽ കു​റ്റം​ചു​മ​ത്തി ഭ​ര​ണ​സ​മി​തി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​ല​പ്പോ​ഴും. നേ​ര​ത്തേ ന​ല്ല​നി​ല​യി​ൽ ന​ട​ന്നു​വ​ന്ന ബാ​ങ്കു​ക​ളി​ൽ പോ​ലും ഓ​ഡി​റ്റ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഞെ​ട്ടി​ക്കു​ന്ന ത​ട്ടി​പ്പു​ക​ൾ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്. ​ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​േ​പാ​ലെ​യു​ള്ള ത​ട്ടി​പ്പു​ക​ൾ ജി​ല്ലി​യി​ലും ന​ട​ന്ന​താ​യി സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. അം​ഗ​ങ്ങ​ൾ അ​റി​യാ​തെ ചി​ട്ടി​യി​ൽ ക്ര​മ​ക്കേ​ട്, മു​ക്കു​പ​ണ്ടം​ പ​ണ​യം​വെ​ക്ക​ൽ ഇ​വ​യൊ​ക്കെ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. വ്യാ​ജ വി​ലാ​സ​ത്തി​ൽ ലോ​ണെ​ടു​ക്ക​ലും ന​ട​ക്കു​ന്നു​ണ്ട്. ഏ​നാ​ത്ത്​ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന ക്ര​​മേ​ക്കേ​ടി​ന്​ ര​ണ്ട്​ മു​ൻ ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ ആ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. മി​ക്ക ബാ​ങ്കു​ക​ളോ​ടും അ​നു​ബ​ന്ധി​ച്ച്​ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ളും നീ​തി സ്​​​റ്റോ​റു​ക​ളും വ​ളം ഡി​പ്പോ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​യും വ​ലു​താ​ണ്​. 

Tags:    
News Summary - Co-operative fraud in Pathanamthitta too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.