അറസ്റ്റിലായ വിനു, വിശാഖ്, അമൽ, വിശാൽ, ഉമേഷ്, അഭിഷേക്, അരവിന്ദ് (ഇടത്തുനിന്ന്)
കൊടുമൺ: യുവാക്കൾ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. കേസിൽ ഏഴു പ്രതികളെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു.അങ്ങാടിക്കലിൽ ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. അങ്ങാടിക്കൽ വായനശാല ജങ്ഷൻ മുണ്ടയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ് (39) വീടിനുമുന്നിൽ പ്രതികളുടെ ക്രൂരമർദനത്തിന് വിധേയനായത്.
പ്രതികളായ കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അഭിഷേക് (23), വിളയിൽ വീട്ടിൽ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ വിശാഖ് (23), ഓമല്ലൂർ, നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ ഉമേഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ അമിതവേഗത്തിൽ കാർ ഓടിച്ചുപോയത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിൽ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇരുമ്പുവടികൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു.
കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണിന്‍റെ നേതൃത്വത്തിൽ ഇവരെ സംഭവസ്ഥലത്തുനിന്ന് രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.