റ്റിൻസൺ, നിഖിൽ ചാക്കോ, റ്റിറ്റോ, സിറിൻ സിബി
കീഴ്വായ്പൂർ : അയൽവാസിയായ യുവാവിനെ സംഘം ചേർന്ന് വീടു കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ആനിക്കാട് ഹനുമാൻകുന്ന് സ്വദേശികളും സഹോദരങ്ങളുമായ വെള്ളരിങ്ങാട്ട് കുന്നിൽ വീട്ടിൽ റ്റിറ്റോ ടി വി (38), ഉണ്ണി എന്നു വിളിക്കുന്ന റ്റിൻസൺ വി. ടി (35), മണ്ണിൽ മേപ്രത്ത് വീട്ടിൽ നിഖിൽ ചാക്കോ (34), വെളളരിങ്ങാട്ട് കുന്നിൽ വീട്ടിൽ സിറിൻ സിബി (28) എന്നിവരാണ് അറസ്റ്റിലായത്. സമീപവാസിയും പ്രതികളുടെ പരിചയക്കാരനുമായ ഹനുമാൻകുന്ന് സ്വദേശി സാജന്റെ(43) സുഹൃത്തിനെ പ്രതികൾ മുമ്പ് ഉണ്ടായിരുന്ന ഏതോ പ്രശ്നത്തിന്റെ പേരിൽ കഴിഞ്ഞദിവസം റോഡിൽ വെച്ച് അസഭ്യം വിളിച്ചു.
അതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പോലീസ് എത്തി ഇരുകൂട്ടരെയും പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നീട് പ്രതികൾ സംഘടിതമായി സാജന്റെ വീട്ടിലെത്തി കമ്പിവടി കൊണ്ട് തലക്ക് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. തലയിൽ പരിക്കേറ്റ സാജൻ ചികിത്സയിലാണ് .
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒളിവിൽപ്പോയ മറ്റു പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.