കേ​ന്ദ്ര ബ​ജ​റ്റ്; ജി​ല്ല​ക്ക് നി​രാ​ശ മാ​ത്രം, ശ​ബ​രി​മ​ല​ക്കും ഒ​ന്നു​മി​ല്ല

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ബ​ജ​റ്റി​ൽ ജി​ല്ല​ക്ക് നി​രാ​ശ. ശ​ബ​രി​മ​ല​ക്കാ​യി എ​ന്തെ​ങ്കി​ലും വ​ക​യി​രു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. ആ​ദ്യ മോ​ദി സ​ർ​ക്കാ​ർ തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. പി​ന്നീ​ട് ഈ ​പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ല. തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന് കേ​ന്ദ്രം അ​നു​വ​ദി​ച്ച ഫ​ണ്ടി​ന്റെ ക​ണ​ക്ക് സം​സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ന്ന് ബി.​ജെ.​പി വി​മ​ർ​ശി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും എ​ത്തി​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. അ​തു​കൊ​ണ്ട് ബ​ജ​റ്റി​ൽ ശ​ബ​രി​മ​ല ഇ​ടം​പി​ടി​ച്ചേ​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു.

ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന​ത്തി​നൊ​പ്പം കേ​ന്ദ്ര​ത്തി​ന്റെ ഫ​ണ്ട് കി​ട്ടി​യാ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് കെ. ​ജെ​യ​കു​മാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു.ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ച്ച് റ​ബ​ർ ക​യ​റ്റു​മ​തി​ക്ക് ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​നു​ഷ്യ - വ​ന്യ ജീ​വി സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. മൃ​ഗ​ങ്ങ​ൾ വ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന​ത് ത​ട​യാ​ൻ സോ​ളാ​ർ ഫെ​ൻ​സിം​ഗ്, കി​ട​ങ്ങ് തു​ട​ങ്ങി​യ​വ നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നൊ​പ്പം കേ​ന്ദ്ര​ത്തി​നും ഫ​ണ്ട് നീ​ക്കി​വെ​ക്കാ​ൻ ക​ഴി​യും. കേ​ന്ദ്ര ബ​ജ​റ്റി​ൽ അ​തു​മു​ണ്ടാ​യി​ല്ല. മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ​യി​ൽ അ​ടൂ​രും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ദ്ധ​തി​യെ​പ്പ​റ്റി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മേ ഇ​ല്ല. ജി​ല്ല​യു​ടെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​ക്കും ഇ​ത്ത​വ​ണ പ​രി​ഗ​ണ​ന​യു​ണ്ടാ​യി​ല്ല.

Tags:    
News Summary - Central Budget; Only disappointment for the district, nothing for Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.