ആവശ്യങ്ങള്‍ നിറവേറ്റുന്ന മുന്നണിക്ക് വോട്ടെന്ന്
തിരുവല്ല: പെന്തകോസ്ത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മുന്നണിക്ക് വോട്ട് ചെയ്യുവാന്‍ യുണൈറ്റഡ് പെന്തക്കോസ്റ്റല്‍ കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടില്‍ ഉദ്ഘാടനം ചെയ്തു.
വര്‍ക്കിങ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു ജോര്‍ജ് അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല ചെയര്മാന് അഡ്വ. വര്‍ഗീസ് മാമ്മന്‍, പാസ്റ്റര്‍മാരായ തോമസ് ശമുവല്, സുരന് സീനായി, സി.കെ. തോമസ്, രാജു കുഴിമറ്റം, സാബു ജോണ്‍, അനുപ് മാവേലിക്കര, പുന്നൂസ് തൊടുപുഴ, റവ. ജെയിംസ് മാത്യു, കെ.എ. എബ്രഹാം കുമളി തുടങ്ങിയവര്‍ സംസാരിച്ചു. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, പാസ്റ്റര്‍ പി.ജെ. മാത്യൂ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.