പ്ര​ദീ​പ്

ക​ര​ൾ പ​കു​ത്തു​ന​ൽ​കി​യി​ട്ടും അ​മൃ​ത​ക്കൊ​പ്പം ഇ​നി അ​ച്ച​നി​ല്ല

കൊ​ടു​മ​ൺ: ക​ര​ൾ പ​കു​ത്തു​ന​ൽ​കി​യി​ട്ടും അ​മൃ​ത​ക്കൊ​പ്പം ഇ​നി അ​ച്ച​നി​ല്ല. നാ​ടി​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ വി​ഫ​ല​മാ​യി. ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ക​ളു​ടെ ക​ര​ൾ മാ​റ്റി​വെ​ച്ചി​ട്ടും കൊ​ടു​മ​ൺ പ്ര​ദീ​പ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​പ് ജി. ​കു​റു​പ്പി​ന്‍റെ (47) ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​ദീ​പ് മ​ര​ണ​പ്പെ​ട്ട​ത്. രോ​ഗം ബാ​ധി​ച്ച് അ​ഞ്ച് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​മാ​യി രോ​ഗം ഗു​രു​ത​ര​മാ​യി. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ അ​രു​ണും അ​മൃ​ത​യും വീ​ട്ട​മ്മ​യാ​യ ഭാ​ര്യ സി​നി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​വും താ​ളം​തെ​റ്റി. കു​ടും​ബ​ത്തി​ന്‍റെ ഏ​ക​വ​രു​മാ​നം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ദീ​പി​ന്​ ല​ഭി​ക്കു​ന്ന ശ​മ്പ​ള​മാ​യി​രു​ന്നു. ഇ​ത്​ നി​ല​ച്ച​തോ​ടെ മ​ക്ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി. പ്ര​ദീ​പി​ന്റെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​യാ​യി.

ക​ര​ൾ മാ​റ്റി​വെ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ദീ​പി​ന്റെ ജീ​വ​ന് ആ​പ​ത്താ​ണെ​ന്ന നി​ല​യി​ലാ​യി. ആ​ര് ക​ര​ൾ ന​ൽ​കു​മെ​ന്നാ​യ​പ്പോ​ൾ പ്ല​സ് ടു ​വി​ജ​യി​ച്ച മ​ക​ൾ അ​മൃ​ത (19) ത​യാ​റാ​യി. തു​ട​ർ​ന്ന്​ ക​ര​ൾ മാ​റ്റി വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള പ​ണ​ത്തി​നാ​യി നാ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ, പ്ര​തീ​ക്ഷി​ച്ച തു​ക ല​ഭി​ച്ചി​ല്ല. അ​വ​സാ​നം അ​മ​ർ​ഷാ​ൻ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന സ​ഹാ​യ​ത്തി​നെ​ത്തി. അ​വ​രു​ടെ ഇ​ട​പെ​ട​ലി​ൽ തു​ക സ്വ​രൂ​പി​ക്കാ​നാ​യി.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 2025 ഡി​സം​ബ​ർ 26ന് ​അ​മൃ​ത​യു​ടെ ക​ര​ളി​ന്റെ 70 ശ​ത​മാ​ന​വും ക​ര​ൾ അ​ച്ഛ​ന്റെ ശ​രീ​ര​ത്തി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. പ​ക്ഷേ കു​ടും​ബ​ത്തി​ന്റെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​ക​ൾ ഫ​ലം ക​ണ്ടി​ല്ല. 

Tags:    
News Summary - Even though the kernels are split, amritha lost her father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.