കുളനട: കുളനട റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കുളനട ടി.ബി ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ‘അന്നദാനം മഹാദാനം’ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഭക്ഷണക്കൂട് നശിപ്പിച്ചു. ഒരു നേരത്തെ ആഹാരത്തിനായി കുളനടയിൽ എത്തുന്ന ആരും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെ അഞ്ചുവർഷമായി മുടങ്ങാതെ ഉച്ചഭക്ഷണപ്പൊതികൾ സൂക്ഷിക്കാൻ ഉപയോഗിച്ച കിയോസ്കാണ് നശിപ്പിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ലെജി പി. ജോൺ, അന്നദാനം പ്രോഗ്രാം ഡയറക്ടർ ഹരി ഭാവന എന്നിവർ പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് കുളനട റോട്ടറി ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.