എ.ഐ കാമറ: പ​ത്ത​നം​തി​ട്ട ജില്ലയിൽ കൺട്രോൾ റൂം തുറന്നില്ല

പ​ത്ത​നം​തി​ട്ട: നി​ര​ത്തു​ക​ളി​ലെ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ൽ 44 നി​ർ​മി​ത ബു​ദ്ധി കാ​മ​റ​ക​ൾ (എ.​ഐ കാ​മ​റ) സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ൽ ജി​ല്ല​യി​ലെ എ.​ഐ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മാ​യി​ട്ടി​ല്ല. കാ​മ​റ​യി​ൽ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് മേ​യ് 20 മു​ത​ൽ മാ​ത്ര​മേ പി​ഴ​യീ​ടാ​ക്കൂ​വെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തു​വ​രെ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ള​ട​ക്കം ക്ര​മീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തെ കാ​മ​റ​യൊ​ഴി​കെ മ​റ്റ് 43 കാ​മ​റ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​റ​യു​ന്ന​ത്. ക​ൺ​ട്രോ​ൾ റൂ​മോ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രാ​ഴ്ച​ക്കി​ടെ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ കേ​സു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. 4 ജി ​ക​ണ​ക്ടി​വി​റ്റി​യു​ള്ള സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​മ​റ​ക​ൾ വി​വ​ര​കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത്.

ക​ൺ​ട്രോ​ൾ റൂം ​ആ​സ്ഥാ​നം തി​രു​വ​ല്ല​യി​ൽ

ജി​ല്ല​യി​ലെ കാ​മ​റ​ക​ളു​ടെ ക​ൺ‌​ട്രോ​ൾ റൂം ​തി​രു​വ​ല്ല ആ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, ഓ​ഫി​സ് ക്ര​മീ​ക​ര​ണ​മോ ജീ​വ​ന​ക്കാ​രോ ആ​യി​ട്ടി​ല്ല. എ.​ഐ കാ​മ​റ​യി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു മാ​ത്ര​മേ നി​യ​മ​ലം​ഘ​ന​മാ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. ഇ​രു​കൈ​ക​ളും സ്റ്റി​യ​റി​ങ്ങി​ൽ ഇ​ല്ലാ​ത്ത​വ ഉ​ൾ​പ്പെ​ടെ കാ​മ​റ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ്ടെ​ത്തും. എ​ന്നാ​ൽ, ഒ​രു കൈ ​ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യോ മ​റ്റോ ആ​യി​രു​ന്നു​വോ എ​ന്ന​ത് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. ഇ​തി​നു​ശേ​ഷ​മേ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കൂ.

ഇ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​വും ജീ​വ​ന​ക്കാ​രും പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​യാ​ൽ മാ​ത്ര​മേ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി​ഴ ഇ​ല്ലെ​ങ്കി​ലും മേ​യ് 20വ​രെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, പ​ത്ത​നം​തി​ട്ട​യി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

കാ​മ​റ പ​രി​ശോ​ധി​ക്കും

ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു വാ​ഹ​നം ഓ​ടി​ക്ക​ൽ, ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ൾ ലം​ഘി​ക്കു​ന്ന​ത്, വാ​ഹ​ന​ങ്ങ​ളി​ൽ എ​ക്‌​സ്ട്ര ഫി​റ്റി​ങ്​​സ് ന​ട​ത്തി​യ​ത്, നോ ​പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളി​ൽ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്ത​ത്, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്, റോ​ഡു​ക​ളി​ലെ സു​ര​ക്ഷ ലൈ​നു​ക​ൾ മ​റി​ക​ട​ക്കു​ന്ന​ത്, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടി​ലേ​റെ പേ​രു​ടെ യാ​ത്ര എ​ന്നി​വ​യാ​ണ് നി​ല​വി​ൽ കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ വ​രു​ന്ന​ത്.

അ​തീ​വ സു​ര​ക്ഷാ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ക​ർ​ശ​നം ആ​കു​ന്ന​തോ​ടെ ഇ​ൻ​ഷു​റ​ൻ​സ്, പു​ക പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​ക്ക്​ പി​ഴ ഈ​ടാ​ക്കും. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ർ.​ടി.​ഒ​യു​ടെ ഓ​ഫി​സി​ൽ​നി​ന്നാ​ണ് നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് ത​പാ​ലി​ൽ അ​യ​ക്കു​ന്ന​ത്. അ​തി​നു​മു​മ്പേ ഉ​ട​മ​യു​ടെ മൊ​ബൈ​ൽ​ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം എ​ത്തി​യി​രി​ക്കും. പി​ഴ 30 ദി​വ​സ​ത്തി​ന​കം അ​ട​ച്ചി​ല്ലെ​ങ്കി​ൽ കേ​സ്‌ കോ​ട​തി​യി​ലേ​ക്ക് മാ​റും. അ​പ്പോ​ൾ പി​ഴ​ത്തു​ക ഇ​ര​ട്ടി​യാ​യി ന​ൽ​കേ​ണ്ടി​വ​രും.

Tags:    
News Summary - AI Camera: Control room not opened in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.