649 പേര്‍ക്ക് കോവിഡ്; രോഗ മുക്തർ 622

പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 649 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. 622 പേര്‍ രോഗ മുക്തരായി. രോഗബാധിതരുടെ വിവരം ചുവടെ: അടൂര്‍ 25, പന്തളം 13, പത്തനംതിട്ട 38, തിരുവല്ല 71, ആനിക്കാട് 12, ആറന്‍മുള 31, അരുവാപ്പുലം 4, അയിരൂര്‍ 18, ചെന്നീര്‍ക്കര 8, ചെറുകോല്‍ 4, ചിറ്റാര്‍ 1, ഏറത്ത് 11, ഇലന്തൂര്‍ 3, ഏനാദിമംഗലം 2, ഇരവിപേരൂര്‍ 10, ഏഴംകുളം 11, എഴുമറ്റൂര്‍ 13, കടമ്പനാട് 9, കടപ്ര 19, കലഞ്ഞൂര്‍ 8, കല്ലൂപ്പാറ 16, കവിയൂര്‍ 8, കൊടുമണ്‍ 11, കോയിപ്രം 25, കോന്നി 30, കൊറ്റനാട് 5, കോട്ടാങ്ങല്‍ 9, കോഴഞ്ചേരി 6, കുളനട 12, കുന്നന്താനം 19, കുറ്റൂര്‍ 4, മലയാലപ്പുഴ 5, മല്ലപ്പള്ളി 25, മല്ലപ്പുഴശേരി 9, മെഴുവേലി 6, മൈലപ്ര 2, നാറാണംമൂഴി 8, നാരങ്ങാനം 7, നെടുമ്പ്രം 5, നിരണം 6, ഓമല്ലൂര്‍ 2, പള്ളിക്കല്‍ 13, പന്തളം തെക്കേക്കര 6, പെരിങ്ങര 5, പ്രമാടം 17, പുറമറ്റം 3, റാന്നി 17, റാന്നി- പഴവങ്ങാടി 11, റാന്നി- അങ്ങാടി 5, റാന്നി-പെരുനാട് 5, സീതത്തോട് 1, തണ്ണിത്തോട് 3, തോട്ടപ്പുഴശ്ശേരി 10, തുമ്പമണ്‍ 1, വടശ്ശേരിക്കര 7, വള്ളിക്കോട് 2, വെച്ചൂച്ചിറ 12. ---------------- ബിഷപ് സാമുവേൽ മാർ ഐറേനിയോസിനെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധം റാന്നി: മണൽ ഖനന കേസിൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസിനെയും അഞ്ച്​ വൈദീകരെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതതിൽ ക്രൈസ്തവ സാംസ്കാരിക വേദി പ്രതിഷേധിച്ചു. പത്തനംതിട്ട രൂപതയുടെ അധീനതയിൽ 300 ഏക്കർ സ്ഥലം പാട്ടത്തിന് ഏറ്റെടുത്ത മനുവേൽ കരാർ ലംഘിച്ചതിന്‍റെ പേരിൽ രൂപത നടപടി തുടങ്ങിയതിനിടെയാണ് വൈദീകരെ അറസ്റ്റ് ചെയ്തത്. ബിഷപ്പിനെതിരായ നീക്കത്തിൽ ക്രിസ്ത്യൻ പ്രസ് അസോസിയേഷനും ശക്തമായി പ്രതിഷേധിച്ചു. സുവി.തോമസ് കുട്ടി പുന്നൂസിന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ആലിച്ചൻ ആറൊന്നിൽ ഉദ്ഘാടനം ചെയ്തു. ഡോ.എ.എം.വർഗീസ് മിഷനറിമാരും ഇന്ത്യയും എന്ന വിഷയത്തിൽ പ്രബദ്ധം അവതരിപ്പിച്ചു. -------- ക്ഷുദ്രജീവി ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തണം മല്ലപ്പള്ളി: കാട്ടുപന്നികൾ പെരുകുന്ന സാഹചര്യത്തിൽ ക്ഷുദ്രജീവി ഹോട്ട് സ്പോട്ടുകളിൽ മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, ആനിക്കാട് തുടങ്ങിയ കൂടുതൽ വില്ലേജുകളെ ഉൾപെടുത്തണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപ്പന്നികളുടെ ആക്രമണത്തിൽ ജനങ്ങൾ വലയുകയാണ്. വഴിയാത്രക്കാർക്കുപോലും ജീവന് ഭീഷണിയാണ്. മല്ലപ്പള്ളി താലൂക്കിലെ പല പ്രദേശങ്ങളിലും കർഷകർ കൃഷി ഉപേക്ഷിച്ചു. കാട്ടുപന്നിശല്യം സംബന്ധിച്ച്​ ആവശ്യമായ വിവരശേഖരണം നടത്താൻ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ---------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.