പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 465 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒരാൾ മരിച്ചു. 67 വയസ്സുള്ള കുറ്റൂർ സ്വദേശിയാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 12പേര്‍ വിദേശത്തുനിന്ന് വന്നവരും, ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും, 446പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. അടൂര്‍ 30, പത്തനംതിട്ട 29, പന്തളം 18 , തിരുവല്ല 11 എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ പുതിയ രോഗികൾ. പള്ളിക്കല്‍ 25, കോന്നി 22, കടമ്പനാട്, വടശ്ശേരിക്കര, ഏറത്ത് 17, ഏഴംകുളം 16, പ്രമാടം 15, കുളനട, ആനിക്കാട് 12, കലഞ്ഞൂര്‍, അരുവാപുലം 11, കൊടുമണ്‍, ആറന്മുള 10, എഴുമറ്റൂര്‍, പന്തളം-തെക്കേക്കര, ഏനാദിമംഗലം 9, ഓമല്ലൂര്‍, വള്ളിക്കോട്, മലയാലപ്പുഴ 8, വെച്ചൂച്ചിറ, തണ്ണിത്തോട് 7, കൊറ്റനാട്, കുറ്റൂര്‍, പെരിങ്ങര, റാന്നി, റാന്നി പെരുനാട്, സീതത്തോട്, ഇലന്തൂര്‍ 6, കല്ലൂപ്പാറ, കോയിപ്രം, മൈലപ്ര, റാന്നി അങ്ങാടി, ഇരവിപേരൂര്‍ 5, മല്ലപ്പുഴശ്ശേരി, മല്ലപ്പള്ളി, നാറാണംമൂൂഴി, തോട്ടപ്പുഴശ്ശേരി, കുന്നന്താനം 4, കടപ്ര, കവിയൂര്‍, കോഴഞ്ചേരി, മെഴുവേലി, നെടുമ്പ്രം, വെച്ചൂച്ചിറ, ചിറ്റാര്‍ 3, കോട്ടാങ്ങല്‍, ചെറുകോല്‍ 2, അയിരൂര്‍, റാന്നി പഴവങ്ങാടി, ചെന്നീര്‍ക്കര 1 എന്നിങ്ങനെ ഗ്രമപഞ്ചായത്തുകളിൽനിന്ന് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51,483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 44,842 ആണ്. 6336പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.