അടിയന്തര ഘട്ടത്തില്‍ 44 മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും പത്തനംതിട്ട: ശക്തമായ മഴയും മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലയിലെ 44 പ്രദേശങ്ങളില്‍നിന്ന് ആവശ്യമെങ്കില്‍ ജനങ്ങളെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ല ഭരണകൂടം. ഉരുൾപൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ്. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ല പൊലീസ് മേധാവി, റാന്നി- കോന്നി ഡി.എഫ്.ഒ, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫിസര്‍, ജില്ല അഗ്നിരക്ഷാവിഭാഗം ഓഫിസര്‍, ജില്ല ജിയോളജിസ്റ്റ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍, റീജനല്‍ ട്രാന്‍സ്‌പോർട്ട് ഓഫിസര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍, തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപകമായ പ്രചാരണം നല്‍കുകയും മൈക്ക് അനൗണ്‍സ്‌മൻെറ് നടത്തുകയും ചെയ്യുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. -------- boxxxxxxxxxxx ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍: സീതത്തോട് വില്ലേജ്: മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കല്‍, 22 ബ്ലോക്ക്, ഫോര്‍ത്ത് ബ്ലോക്ക്, മുണ്ടന്‍പാറ ഒന്ന്, മുണ്ടന്‍പാറ ഒന്ന് രണ്ടാംഭാഗം, മുണ്ടന്‍പാറ രണ്ട്, മുണ്ടന്‍പാറ മൂന്ന്, മുണ്ടന്‍പാറ രണ്ട് രണ്ടാം ഭാഗം, മുണ്ടന്‍പാറ നാല്, മുണ്ടന്‍പാറ അഞ്ച്, മുട്ടക്കുഴി. അരുവാപുലം വില്ലേജിലെ മുട്ടക്കുഴി. ചിറ്റാര്‍ വില്ലേജ്: വലിയകുളങ്ങര വാലി ഒന്ന്, വലിയകുളങ്ങര വാലി രണ്ട്, വലിയകുളങ്ങര വാലി മൂന്ന്, മീന്‍കുഴിതടം, മീന്‍കുഴിതടം രണ്ടാംഭാഗം, ട്രാന്‍സ്‌ഫോര്‍മര്‍പടി. തണ്ണിത്തോട് വില്ലേജ്: മേലേപൂച്ചക്കുളം, മേലേപൂച്ചക്കുളം രണ്ടാംഭാഗം, മേലേപൂച്ചക്കുളം മൂന്നാം ഭാഗം. പെരുന്നാട് വില്ലേജ്: ബിമരം കോളനി ഒന്ന്, ബിമരം കോളനി രണ്ട്, ബിമരം കോളനി മൂന്ന്, ഹാരിസന്‍ പ്ലാേൻറഷന്‍, അട്ടത്തോട്. കൊല്ലമുള വില്ലേജ്: കൊല്ലമുള ഒന്ന്, കൊല്ലമുള രണ്ട്, കൊല്ലമുള മൂന്ന്, അയ്യന്‍മല. നാരങ്ങാനം വില്ലേജിൽ പുന്നശേരി കോളനി. പത്തനംതിട്ട വില്ലേജിൽ കളീയിക്കപ്പടി. ഏറത്ത് വില്ലേജ്: കന്നിമല, പുലിമല, കിളിവയല്‍. ഏനാദിമംഗലം വില്ലേജ് -അഞ്ചുമല (ആയിരംതോന്നിമല), കുറുമ്പുകര (ക്വാറി ഒന്ന്), കുറുമ്പുകര ക്വാറി രണ്ട്, തേപ്പുപാറ. കുരംപാല വില്ലേജിൽ അതിരമല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.