പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 429 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 315 പേര് രോഗമുക്തരായി. രോഗം ബാധിച്ച അഞ്ചുപേർ മരിച്ചു. 58 വയസ്സുള്ള പ്രമാടം സ്വദേശി, 58 വയസ്സുള്ള കലഞ്ഞൂര്‍ സ്വദേശി, 60 വയസ്സുള്ള അയിരൂര്‍ സ്വദേശി, 81 വയസ്സുള്ള പ്രമാടം സ്വദേശി, 92 വയസ്സുള്ള റാന്നി-പഴവങ്ങാടി സ്വദേശി എന്നിവരാണ് മരിച്ചത്. പത്തനംതിട്ട 36, തിരുവല്ല 24, പന്തളം 14, അടൂര്‍ 8 എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. കുന്നന്താനം 30, ആറന്മുള 24, ആനിക്കാട് 18, സീതത്തോട് 17, ഏഴംകുളം 16, റാന്നി-പെരുനാട് 15, കടമ്പനാട് 12, ചെറുകോല്‍ 11, ഏനാദിമംഗലം, നാറാണംമൂഴി, ഓമല്ലൂര്‍, പള്ളിക്കല്‍ 10, പുറമറ്റം 9, അരുവാപുലം, കോട്ടാങ്ങല്‍ 8 എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിൽനിന്ന് േരാഗം റിപ്പോർട്ട് ചെയ്തു. ജില്ലക്കാരായ 5748 പേര് നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 5412 പേര് ജില്ലയിലും 336 പേര് ജില്ലക്ക് പുറത്തും ചികിത്സയിലാണ്. 15,418 പേര് നിരീക്ഷണത്തിലാണ്. സ്കോള്‍ കേരള ഓണ്‍ലൈന്‍ ഓറിയേൻറഷന്‍ ക്ലാസ് പത്തനംതിട്ട: സ്കോള്‍ കേരള മുഖേന ഹയർ സെക്കന്‍ഡറി കോഴ്സിന് 2020-22 ബാച്ചില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയത്തിൻെറ ഭാഗമായുള്ള ഓറിയേൻറഷന്‍ ക്ലാസുകള്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം 13, 20 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയര്മാന് അറിയിച്ചു. സ്കൂളുകളുടെ സൗകര്യാർഥം ആവശ്യമെങ്കില്‍ തീയതികളില്‍ മാറ്റംവരുത്താം. വിശദാംശങ്ങള്‍ക്ക് സ്കോള്‍-കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജില്ല ഓഫിസര്‍ ഇന്‍ ചാര്‍ജുമാരുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.