പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ മത്സരരംഗത്ത് 39പേർ. റാന്നിയിലും ആറന്മുളയിലും ഒമ്പതുവീതം സ്ഥാനാർഥികളുണ്ട്. തിരുവല്ല -8, അടൂർ -7, കോന്നി -6 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 87 പത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്.
ഡമ്മി സ്ഥാനാർഥികളുടെ പത്രികൾ കൂടാതെ രാഷ്ട്രീയ പാർട്ടിയുടെ പേരിലെ രണ്ട് പത്രികകളും വിവിധ കാരണങ്ങളാൽ തള്ളിപ്പോയി. ആറന്മുളയിൽ അഖിലഭാരത ഹിന്ദു മഹാസഭയുടെ സ്ഥാനാർഥിയായി പത്രിക നൽകിയ കെ.ആർ. ജയമോഹെൻറ പത്രിക തള്ളി. പേരുള്ള വോട്ടർപട്ടികയുടെ കോപ്പി ഹാജരാകാത്തതിെൻറ പേരിലാണ് പത്രിക തള്ളിയതെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു.
റാന്നിയിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥി വി. പൊന്നമ്മയുടെ പത്രികയും തള്ളി. ആറന്മുള, അടൂർ, തിരുവല്ല മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. ആറന്മുളയിൽ കെ. ശിവദാസൻ നായർക്ക് അപരനായി ശിവദാസൻ നായരും അടൂരിൽ എം.ജി. കണ്ണന് അപരനായി ആർ. കണ്ണനുമുണ്ട്. തിരുവല്ലയിൽ മാത്യു ടി.തോമസിന്അപരനായുള്ളത് തോമസ് മാത്യു ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.