148 പേര്‍ക്ക് കോവിഡ്; 132 പേര്‍ രോഗമുക്തർ

പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്​ച 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 132 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച 50 വയസ്സുള്ള തിര​ുവല്ല സ്വദേശി കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ മരിച്ചു. തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന്​ വന്നതും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 134 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്. പത്തനംതിട്ട നഗരസഭ പ്രദേശത്ത്​ 13 പേർക്ക്​ രോഗം ബാധിച്ചു. തിരുവല്ല -7, അടൂർ, പന്തളം -5 എന്നിങ്ങനെയാണ്​ മറ്റ്​ നഗരസഭകളിൽ രോഗികളുടെ എണ്ണം. കോയിപ്രം -15, റാന്നി -പെരുനാട് -10, മല്ലപ്പള്ളി 9, വള്ളിക്കോട്​, ചിറ്റാര്‍ -6, അയിരൂര്‍ -5, മലയാലപ്പുഴ, കവിയൂര്‍, കൊടുമണ്‍, കൊറ്റനാട്, വെച്ചൂച്ചിറ, കടപ്ര -4, ഏനാദിമംഗലം, കോഴഞ്ചേരി, പുറമറ്റം, റാന്നി -3, ആനിക്കാട്, കല്ലൂപ്പാറ , ഏറത്ത്, കോന്നി, കുന്നന്താനം, നിരണം, പള്ളിക്കല്‍, പന്തളം-തെക്കേക്കര, പ്രമാടം, ആറന്മുള -2, ചെന്നീര്‍ക്കര, എഴുമറ്റൂര്‍, കടമ്പനാട്, കോട്ടാങ്ങല്‍, കുറ്റൂര്‍, മൈലപ്ര, നാറാണംമൂഴി, ഓമല്ലൂര്‍, പെരിങ്ങര, റാന്നി-പഴവങ്ങാടി, തോട്ടപ്പുഴശ്ശേരി -1 എന്നിങ്ങനെയാണ്​ പഞ്ചായത്തുകളിൽ രോഗികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.