പത്തനംതിട്ട: ജില്ലയില്‍ തിങ്കളാഴ്ച 330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച 13 പേരാണ് ഇന്നലെ മരിച്ചത്. 2554 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ: പത്തനംതിട്ട 17, അടൂര്‍ 17, പന്തളം 8, തിരുവല്ല 40, ആനിക്കാട് 2, ആറന്മുള 9, അരുവാപുലം 3, അയിരൂര്‍ 8, ചെന്നീര്‍ക്കര 9, ചെറുകോല്‍ 8, ചിറ്റാര്‍ 2, ഏറത്ത് 3, ഇലന്തൂര്‍ 2, ഏനാദിമംഗലം 2, ഇരവിപേരൂര്‍ 8, ഏഴംകുളം 3, എഴുമറ്റൂര്‍ 5, കടമ്പനാട് 11, കടപ്ര 10, കലഞ്ഞൂര്‍ 7, കല്ലൂപ്പാറ 9, കവിയൂര്‍ 4, കൊടുമണ്‍ 4, കോയിപ്രം 13, കോന്നി 9, കൊറ്റനാട് 3, കോട്ടാങ്ങല്‍ 7, കോഴഞ്ചേരി 2, കുളനട 6, കുന്നന്താനം 6, കുറ്റൂര്‍ 1, മല്ലപ്പള്ളി 8, മല്ലപ്പുഴശ്ശേരി 3, മെഴുവേലി 1, മൈലപ്ര 1, നാറാണംമൂഴി 4, നാരങ്ങാനം 2, നെടുമ്പ്രം 1, ഓമല്ലൂര്‍ 7, പള്ളിക്കല്‍ 8, പന്തളം-തെക്കേക്കര 2, പെരിങ്ങര 4, പ്രമാടം 9, പുറമറ്റം 4, റാന്നി 8, റാന്നി-പഴവങ്ങാടി 5, റാന്നി-അങ്ങാടി 2, റാന്നി-പെരുനാട് 4, സീതത്തോട് 1, തണ്ണിത്തോട് 3, തുമ്പമണ്‍ 2, വടശ്ശേരിക്കര 4, വള്ളിക്കോട് 7, വെച്ചൂച്ചിറ 2. --- തൊഴില്‍മേള മാര്‍ച്ചില്‍ പത്തനംതിട്ട: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മുഖേന നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പിന്റെ ഭാഗമായി ജില്ലയിലെ തൊഴില്‍മേള മാര്‍ച്ചില്‍ നടത്തും. ജില്ല ഭരണകൂടവും ജില്ല സ്‌കില്‍സ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ ഈ മാസം 28 വരെയും തൊഴിലന്വേഷകര്‍ മാര്‍ച്ച് മൂന്നുമുതല്‍ 16 വരെയും കേരള സര്‍ക്കാറിന്റെ സ്റ്റേറ്റ് ജോബ്പോര്‍ട്ടല്‍ (www.statejobportal.kerala.gov.in)മുഖേന രജിസ്റ്റര്‍ ചെയ്യാം. 09074098126 നമ്പറിലോ abhisankalp.kase@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ജില്ല പ്ലാനിങ് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.