പത്തനംതിട്ട: ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ സമഗ്ര യോഗം വിളിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകളും നഗരസഭയും ഉള്‍പ്പെടെയാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നത്. ആറന്മുള മണ്ഡലത്തില്‍ പതിനായിരത്തോളം പുതിയ കണക്ഷനുകള്‍ രണ്ടു വര്‍ഷമായി നല്‍കിയിട്ടുണ്ട്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇല്ലാത്ത കുടിവെള്ള പദ്ധതികളില്‍ പുതുതായി ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. നാരങ്ങാനം, കടലിക്കുന്ന്, ചെന്നീര്‍ക്കര, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 12 പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷനും പത്തനംതിട്ട നഗരസഭയില്‍ അമൃത് പദ്ധതിയുമാണ് നടപ്പാക്കുക. കാലഹരണപ്പെട്ട പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. പത്തനംതിട്ട നഗരസഭയില്‍ 11.50 കോടിയുടെ കിഫ്ബി പദ്ധതി പുരോഗമിക്കുകയാണ്. ചെന്നീര്‍ക്കര-മെഴുവേലി പദ്ധതിയിലെ പൈപ്പ് ലൈന്‍ ഇടല്‍ പൂര്‍ത്തിയായി. മരംകൊള്ളി, നിരവില്‍ കോളനി തുടങ്ങിയ ഇടങ്ങളിലെയും പൈപ്പ് ലൈന്‍ ഇടല്‍ പൂര്‍ത്തിയായി. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ശാക്തീകരിച്ച മൈലാടുംപാറ കുടിവെള്ള പദ്ധതി ഉടന്‍ കമീഷന്‍ ചെയ്യും. നാരങ്ങാനത്ത് തോന്നിയാമല മാര്‍ത്തോമ പള്ളിയുടെ സ്ഥലം ട്രീറ്റ്‌മെന്റ് പ്ലാന്റിനും ടാങ്കിനുമായി വിട്ടുനല്‍കി. ഇവിടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. കോഴഞ്ചേരിയിലും പൈപ്പ് ലൈനുകള്‍ പൂര്‍ണമായും മാറ്റിയിടും. പത്തനംതിട്ടയില്‍ പുതിയ പമ്പ് സെറ്റും പമ്പിങ് മെയിനും ഉള്‍പ്പെടെ സ്ഥാപിക്കും. മണിയാര്‍ ഡാമില്‍നിന്ന് വെള്ളം കൊണ്ടുവരുന്ന പദ്ധതി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണക്ഷനുകളുടെ എണ്ണം കൂടിയതുകൊണ്ട് സ്രോതസ്സില്‍ ജലലഭ്യത ഉറപ്പാക്കാന്‍ നദിക്കുള്ളില്‍ ചെക്ക് ഡാം ഉള്‍പ്പെടെ ആവശ്യമെങ്കില്‍ നിര്‍മിക്കും. ഇതിനായി വാട്ടര്‍ അതോറിറ്റി ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്. 2024ഓടെ ആറന്മുള മണ്ഡലത്തില്‍ എല്ലാവര്‍ക്കും കുടിവെള്ളമെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.