ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിന്​ ഒരുക്കങ്ങളായി; പ​ങ്കെടുക്കുന്നത്​ 635 പ്രതിനിധികൾ

പത്തനംതിട്ട: ഡി.വൈ.എഫ്​.​ഐ സംസ്ഥാന സമ്മേളനത്തിന്​ ഒരുക്കങ്ങളായി. 27 മുതൽ 30വരെ പത്തംതിട്ട ശബരിമല ഇടത്താവളത്തിലാണ്​ നടക്കുന്നത്​. 635 പ്രതിനിധികളാണ്​ പ​​ങ്കെടുക്കുന്നത്​. 25 ന്​ കൂത്തുപറമ്പ്​ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ പതാകജാഥ ആരംഭിക്കും. 26ന്​ വെഞ്ഞാറമൂട്​ ഹഖ്​-മിഥിലാജ്​ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ കൊടിമര ജാഥയും 27ന്​ തിരുവല്ല സന്ദീപ്​ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ ദീപശിഖ ജാഥയും ആരംഭിക്കും. 27ന്​ വൈകീട്ട്​ തിരുവല്ല ഇടിഞ്ഞില്ലത്ത്​ പതാക ജാഥ പ്രവേശിക്കും. വൈകീട്ട്​ ആറിന്​ പൊതുസമ്മേളന നഗറിൽ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. ശബലമല ഇടത്താവളത്തിൽ ഡി.വൈ.എഫ്​.ഐ സംസ്ഥാന പ്രസിഡന്‍റ്​ എസ്​. സതീഷ്​ പതാക ഉയർത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം, സാസ്കാരിക പരിപാടികൾ എന്നിവ നടക്കും. 30ന്​ പ്രകടനവും തുടർന്ന്​​ ജില്ല സ്​റ്റേഡിയത്തിൽ പൊതുസമ്മേളനവും നടക്കും. സി.പി.എം ​പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​ സമ്മേളനം ഉദ്​ഘാടനം ചെയ്യും. സമ്മേളന നഗറിൽ ചരി​ത്ര ചി​ത്രപ്രദർശന വേദി, പുസ്തകോൽസവവേദി, ഫുഡ്​​കോർട്ട്​ എന്നിവ ഒരുക്കും. സമ്മേളനത്തിന്​​ മു​ന്നോടിയായി വിവിധ ​സ്ഥലങ്ങളിൽ സെമിനാറുകൾ നടന്നു വരികയാണ്. ​വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി കെ.യു. ജനീഷ്​കുമാർ എം.എൽ.എ, ജനറൽ കൺവീനർ പി.ബി. സതീഷ്​കുമാർ, പബ്ലിസിറ്റി കൺവീനർ സംഗേഷ്​ ജി.നായർ, ജില്ല സെക്രട്ടറി ബി. നിസാം, പ്രസിഡന്‍റ്​ എം.സി. അനീഷ്​കുമാർ, ട്രഷറർ എം.അനീഷ്​കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ എന്നിവർ പ​ങ്കെടുത്തു. ഡി.വൈ.എഫ്​.​ഐ സ​മ്മേളനത്തിനെതിരെ കുപ്രചാരണം പത്തനംതിട്ട: സംഘാടക മികവു​കൊണ്ട്​ സ​മ്മേളനം ശ്രദ്ധനേടുന്ന സാഹചര്യത്തിലാണ്​ കുപ്രചാരണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുന്നതെന്ന് സ്വാഗതസംഘം രക്ഷാധികാരി കെ.യു. ജനീഷ്​കുമാർ എം.എൽ.എ പറഞ്ഞു. സമ്മേളനത്തി‍ൻെറ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിച്ച സെമിനാറിൽ പ​​ങ്കെടുത്തില്ലായെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക്​ പിഴ ചുമത്തുമെന്നുള്ള സി.ഡി.എസി‍ൻെറതായ ശബ്​ദസ​ന്ദേശം കൃത്രിമമായി സൃഷ്ടിച്ച്​ ​പ്രചരിപ്പിച്ചതാണ്.​ സമ്മേളനം വൻ വിജയമാകുന്നത്​ കണ്ട്​ വിറളിപൂണ്ട കോൺഗ്രസുകാരാണ്​ ഇതിന്​ പിന്നിലെന്നും ജനീഷ്​കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​​ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്നത്​ ത‍ൻെറ ശബ്​ദസന്ദേശമല്ലെന്ന്​ സി.ഡി.എസ്​ ചെയർപേഴ്​സൻ മിനി അശോകൻ പറഞ്ഞു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.