കോവിഡ്​ മരണം; ധനസഹായത്തിന്​ ലഭിച്ചത്​ 604 അപേക്ഷ

പത്തനംതിട്ട: കോവിഡ് മരണത്തെ തുടര്‍ന്നുള്ള ധനസഹായത്തിനായി നിലവില്‍ ജില്ലയിൽ ലഭിച്ചത്​ 604 അപേക്ഷ. 130 എണ്ണം പരിശോധന പൂര്‍ത്തിയായി. 115 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 43 എണ്ണം നിരസിച്ചു. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിൻെറ അധ്യക്ഷതയില്‍ ഇതിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായും ജില്ല വികസന സമിതി യോഗത്തിൽ കലക്​ടർ അറിയിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ്​ പത്തനംതിട്ട: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തി​ൻെറ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ഡേറ്റാബേസ് തയാറാക്കുന്നതി​ൻെറ ഭാഗമായി ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിനെറ കീഴിലെ മുഴുവന്‍ തൊഴിലാളികളും രജിസ്​റ്റര്‍ ചെയ്യണം. ഇതിനായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ല കാര്യാലയത്തിലും തിരുവല്ല, പറക്കോട് ഉപകാര്യാലയങ്ങളിലുമായി നവംബര്‍ എട്ട്​, ഒമ്പത്​, 10 തീയതികളിലായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോണ്‍: 0468 2325346.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.