പത്തനംതിട്ട: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കഴിഞ്ഞ ഏപ്രില്‍ 27 വരെ 5,70,865 ടണ്‍ നെല്ല് സംഭരിച്ചതായി മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. തിരുവല്ല പാലിയേക്കര അമ്പിളി ജങ്ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവല്ല പെട്രോള്‍ പമ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ജനുവരി ഒന്നോടുകൂടി പമ്പ് തുറന്നു കൊടുക്കും. അഡ്വ. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ചെയര്‍മാൻ ഡോ. സഞ്ജീബ് പട്ജോഷി, വിനായക് എം. മാലി, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ബിന്ദു ജയകുമാര്‍, മാത്യു ചാക്കോ, അഡ്വ. കെ.ജി. രതീഷ്‌കുമാര്‍, ജിജി വട്ടശ്ശേരില്‍, എം. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 13 PUMP തിരുവല്ല പാലിയേക്കര അമ്പിളി ജങ്ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.