ഒമ്പത്​ മരണം; 427 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച 427പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 583പേര്‍ രോഗമുക്തരായി. ഒമ്പതുപേർ മരിച്ചു. അരുവാപുലം സ്വദേശി (79), കൊറ്റനാട് സ്വദേശി (82), കുന്നന്താനം സ്വദേശി (57), പ്രമാടം സ്വദേശി (83), കൊറ്റനാട് സ്വദേശി (76), പന്തളം-തെക്കേക്കര സ്വദേശി (70), ഏനാദിമംഗലം സ്വദേശി (22), തിരുവല്ല സ്വദേശി (75), കുളനട സ്വദേശി (62) എന്നിവരാണ്​ മരിച്ചത്​. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,88,192 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,82,954 ആണ്. 4018 പേര്‍ രോഗികളായിട്ടുണ്ട്. 9687പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്​ച 4271 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരായവരുടെ എണ്ണം ചുവടെ: അടൂര്‍ -18, പന്തളം-18, പത്തനംതിട്ട -33, തിരുവല്ല -16, ഏനാദിമംഗലം -12, ഏഴംകുളം -12, കൊടുമണ്‍ - 16, കൊറ്റനാട് - 14, കുളനട - 14, ഓമല്ലൂര്‍ - 10, പള്ളിക്കല്‍ - 18, റാന്നി-പഴവങ്ങാടി - 24, റാന്നി-അങ്ങാടി - 10, വടശ്ശേരിക്കര - 12, വെച്ചൂച്ചിറ -18.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.