എ.െഎ.വൈ.എഫ്​ ജില്ലസമ്മേളനം 28ന്​ തുടങ്ങും

പത്തനംതിട്ട: എ.െഎ.വൈ.എഫ്​ ജില്ലസമ്മേളനം 28, 29, 30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 28ന്​ ഉച്ചക്ക്​ രണ്ടിന്​ നടക്കുന്ന സെമിനാർ ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ഗോപകുമാർ ഉദ്​ഘാടനം ചെയ്യും. കവി ഗിരീഷ്​ പുലിയൂർ സെമിനാറിൽ വിഷയം അവതരിപ്പിക്കും. ​29ന്​ രാവിലെ 11ന്​ ഭക്ഷണ തണൽ ജീവകാരുണ്യ കാമ്പയി​ൻെറ ഉദ്​ഘാടനം സി. പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ നിർവഹിക്കും. 30ന്​ രാവിലെ 10ന്​ പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മഹേഷ്​ കക്കത്ത്​ റിപ്പോർട്ട്​ അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ സെക്രട്ടറി ജി. ബൈജു, പ്രസിഡൻറ്​ എ. ദീപുകുമാർ, ജനറൽ കൺവീനർ അഡ്വ. സുഹാസ്​ എം. ഹനീഫ്, ​ആർ. ജയൻ, അനീഷ്​ ചുങ്കപ്പാറ എന്നിവർ പ​െങ്കടുത്തു. സ്വീകരണം നൽകി പത്തനംതിട്ട: കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ. പഴകുളം മധുവിനും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോർജ് മാമ്മൻ കൊണ്ടൂരിനും പത്തനംതിട്ട ഡി.സി.സിയിൽ സ്വീകരണം നൽകി. കോൺഗ്രസ്​ രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ സമ്മേളനം ഉദ്​ഘാടനം ചെയ്​തു. ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആ​േൻറാ ആൻറണി എം.പി, കെ. ശിവദാസൻ നായർ, ബാബു ജോർജ്, അഡ്വ. എ. സുരേഷ് കുമാർ, കെ. ജാസീൻ കുട്ടി, എസ്. ബിനു, അഹമ്മദ് ഷാ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കരി, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്ട്, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, ഹരികുമാർ പൂതങ്കര, കുഞ്ഞമ്മ ജോസഫ്, മാലേത്ത്​ സരളാദേവി, ചിരണിക്കൽ ശ്രീകുമാർ, ആബിദ് ഷഹീം, അബ്​ദുൽ കലാം ആസാദ്്​, ഷിനി മെഴുവേലി എന്നിവർ സംസാരിച്ചു. photo...mail.. അഡ്വ. പഴകുളം മധുവിനും ജോർജ് മാമ്മൻ കൊണ്ടൂരിനും നൽകിയ സ്വീകരണ പരിപാടി പ്രഫ. പി.ജെ. കുര്യൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.