ഡോ. എം.എസ്. സുനിലിൻെറ 252ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹിപ്രവർത്തക ഡോ. എം.എസ്. സുനിലിൻെറ നേതൃത്വത്തിൽ ഭവനരഹിതർക്ക് നിർമിച്ചുനൽകുന്ന 252ാമത് സ്നേഹഭവനം ആയുർ ചെപ്പിലോട് വലിയപുര വീട്ടിൽ വിധവയായ സോഫിയക്ക് നിർമിച്ചുനൽകി. വിദേശ മലയാളിയായ ജിജിയുടെ സഹായത്തിൽ നിർമിച്ച വീടിൻെറ താക്കോൽ ദാനവും ഉദ്ഘാടനവും കൊല്ലം പൊലീസ് അസി. കമീഷണർ പ്രദീപ്കുമാർ നിർവഹിച്ചു. നാലുവർഷങ്ങൾക്കുമുമ്പ് ആയുർ ജങ്ഷനിൽവെച്ചുണ്ടായ വാഹനാപകടത്തിൽ സോഫിയയുടെ ഭർത്താവ് രാജു മരണപ്പെട്ടു. കാലിന് സ്വാധീനമില്ലാത്ത സോഫിയ രണ്ട് പെൺകുഞ്ഞുങ്ങളുമായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു താമസം. ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയുമടങ്ങിയ വീടാണ് നിർമിച്ചുനൽകിയത്. മെംബർ ലാലി ജോസഫ്, പ്രോജക്ട് കോഓഡിനേറ്റർ കെ.പി. ജയലാൽ, ഹരികുമാർ, എസ്. അജയൻ എന്നിവർ സംസാരിച്ചു. ഗെസ്റ്റ് ലെക്ചറര്‍, ട്രേഡ്സ്മാന്‍ ഒഴിവ് പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എൻജിനീയറിങ് വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ രണ്ട് താൽക്കാലിക ഒഴിവ്. ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍:04692 650228.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.