സാന്ത്വന സ്പര്‍ശം: ആദ്യ ദിനം 2133 പരാതികള്‍ പരിഹരിച്ചു

പത്തനംതിട്ട: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തി​ൻെറ ഭാഗമായി ആദ്യദിനം ജില്ലയില്‍ രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തി​ൻെറ 2133 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 28,72,000 രൂപ ധനസഹായം വിതരണം ചെയ്‌തെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലെ അദാലത്താണ് പത്തനംതിട്ട മാക്കാംകുന്ന് സൻെറ്​ സ്​റ്റീഫന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയത്. അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി താലൂക്കില്‍നിന്ന് 1048 പരാതികളും അടൂര്‍ താലൂക്കില്‍നിന്ന് 1085 പരാതികളുമാണ്​ ലഭിച്ചത്. അദാലത് ദിനത്തില്‍ കോഴഞ്ചേരിയില്‍ നിന്നും 279 പുതിയ പരാതികളും അടൂരില്‍നിന്ന് 293 പരാതികളുമാണ്​ ലഭിച്ചത്. അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച് ശിപാര്‍ശയായി സംസ്ഥാന സര്‍ക്കാറിന്​ സമര്‍പ്പിക്കും. കോന്നി, റാന്നി താലൂക്കുകളുടെ അദാലത് ചൊവ്വാഴ്​ച രാവിലെ 9.30ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സമുച്ചയം ഇന്ന്​ നാടിന് സമര്‍പ്പിക്കും പത്തനംതിട്ട: പുതിയ കെ.എസ്.ആര്‍.ടി.സി സമുച്ചയം ചൊവ്വാഴ്​ച ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ അറിയിച്ചു. 2009 ലെ ഇടതുപക്ഷ സര്‍ക്കാര്‍ കാലത്ത് മാത്യു ടി.തോമസ് ഗതാഗത മന്ത്രി ആയിരിക്കുമ്പോഴാണ് തിരുവല്ലയ്ക്കും പത്തനംതിട്ടക്കും ഒരു പോലെ കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തിന് അനുമതി നൽകിയത്. 2015 ല്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നു. ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടിയും എം.എല്‍.എ ഫണ്ടില്‍നിന്ന് 3.5 കോടി രൂപ അനുവദിച്ചു. കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന തുക കെ.എസ്.ആര്‍.ടി.സി കൈമാറുകയും ചെയ്തിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തില്‍ മുടങ്ങിക്കിടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എം.എല്‍.എ ഫണ്ടില്‍നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെ.എസ്.ആര്‍.ടി.സിയുടെ മൂന്നു പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. യാര്‍ഡ് നവീകരണവും, സ്വീവേജ് ട്രീറ്റ്‌മൻെറ്​ പ്ലാൻറ്​ നിര്‍മാണവും, ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് മേല്‍ക്കൂര സ്ഥാപിക്കുന്ന പ്രവൃത്തികളാണ് എം.എല്‍.എ ഫണ്ടില്‍ പൂര്‍ത്തീകരിക്കുന്നത്. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.