തിരുവല്ല: 2022 മേയ് ക്വോട്ട മുതൽ പി.എം.ജി.കെ അന്ത്യയോജന റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചിരുന്ന ഗോതമ്പ് ഒഴിവാക്കി പകരം അരി അനുവദിച്ചത് കൈപ്പറ്റാൻ സാധിക്കാതിരുന്ന ഉപഭോക്താക്കൾ അവരുടെ വിഹിതമായ ഒരുകിലോ അരി ഈമാസം 20 വരെ റേഷൻ കടകളിൽനിന്ന് കൈപ്പറ്റാവുന്നതാണ്. പദ്ധതിപ്രകാരം ഈമാസം മുതൽ അഞ്ചുകിലോ അരി ലഭിക്കുന്നതാണെന്ന് തിരുവല്ല താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. യോഗക്ഷേമസഭ പൊതുയോഗം തിരുവല്ല: യോഗക്ഷേമസഭ തിരുവല്ല ഉപസഭയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജില്ല പ്രസിഡന്‍റ് ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: വിഷ്ണു നമ്പൂതിരി (പ്രസി), കൃഷ്ണൻ നമ്പൂതിരി (സെക്ര), രാജഗോപാലൻ നമ്പൂതിരി (ട്രഷ). എൻ.സി.പി സ്ഥാപകദിനാഘോഷം തിരുവല്ല: എൻ.സി.പി 24ാമത് സ്ഥാപകദിനം തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൃക്ഷത്തൈ നട്ട് ജില്ല പ്രസിഡന്‍റ് ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് വിജി നൈനാൻ അധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞൂർ, എം.ബി. നൈനാൻ, ഹബീബ് റാവുത്തർ. എം.എൻ. ശിവൻകുട്ടി, റെജി തിരുവറ്റാൽ, സാബു ഐസക്, സജി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.