എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം സജ്ജം തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റിപ്പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ. ജ്യോതിഷ് ബാബു പറഞ്ഞു. എല്ലാ പഞ്ചായത്തിലെയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യം അതത് പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ ഉരുക്കള്‍ക്ക് 70 രൂപയും ചെറിയ ഉരുക്കള്‍ക്ക് 35 രൂപയും ദിവസ നിരക്കില്‍ കാലിത്തീറ്റക്ക് ധനസഹായം പിന്നീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. (ഫോണ്‍: 7907973480/9495702577). മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ adcppta.ahd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. PTL 12 PASUKKAL കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്ന കന്നുകാലികൾ ------------------------------------ സ്വാതന്ത്ര്യദിനാഘോഷം; യോഗം നാളെ പത്തനംതിട്ട: 76ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല തല ആഘോഷ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. ---------------------------------------- ഗെസ്റ്റ് ലക്ചറര്‍ ഒഴിവ് മല്ലപ്പള്ളി: വെണ്ണിക്കുളം പോളിടെക്‌നിക് കോളജില്‍ ഓട്ടോമൊബൈല്‍ എൻജിനീയറിങ് വിഭാഗത്തില്‍ ഗെസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ------------------------- കര്‍ഷകദിനാചരണം മലയാലപ്പുഴ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കൃഷിഭവന്റെ പരിധിയില്‍പ്പെട്ട ജൈവകൃഷി കര്‍ഷകര്‍, മികച്ച സ്ത്രീകര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍/കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, എസ്.സി /എസ്.ടി വിഭാഗത്തിലുള്ള കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തിലുള്ള മികച്ച കര്‍ഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ---------------- മരങ്ങള്‍ മുറിച്ചു മാറ്റണം മല്ലപ്പള്ളി: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ അപകടകരമായ മരങ്ങളും, ശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉടമസ്ഥന്‍ മാത്രം ഉത്തരവാദി ആയിരിക്കുമെന്നും എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.