കോന്നി ഗവ. മെഡിക്കൽ കോളജി​െൻറ രണ്ടാംഘട്ട നിർമാണോദ്ഘാടനം 18ന്

കോന്നി ഗവ. മെഡിക്കൽ കോളജി​ൻെറ രണ്ടാംഘട്ട നിർമാണോദ്ഘാടനം 18ന് കോന്നി: ഗവ. മെഡിക്കൽ കോളജി​ൻെറ രണ്ടാംഘട്ട നിർമാണോദ്ഘാടനം ഫെബ്രുവരി 18ന് വൈകീട്ട്​ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0 1 കോടി രൂപയാണ് രണ്ടാംഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 218 കോടിയുടെ നിർമാണമാണ് രണ്ടാംഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിങിനായി നീക്കിവെച്ചിരിക്കുകയാണ്. 200 കിടക്കകളുള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ​േക്വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയം, 2 നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആറ്​ നിലകളുള്ള വനിത ഹോസ്​റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്​റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനം. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ 500 കിടക്കകളുള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളജ് മാറും. സർക്കാർ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലാണ് പണം അനുവദിച്ച് മൂന്ന്​ മാസത്തിനുള്ളിൽ രണ്ടാംഘട്ട നിർമാണം ആരംഭിക്കാൻ സഹായകമായതെന്ന് എം.എൽ.എ പറഞ്ഞു. സമയബന്ധിതമായി രണ്ടാം ഘട്ടം പൂർത്തിയാക്കി രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കൽ കോളജിനെ മാറ്റുകയാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.