അടൂർ: ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 18 മുതല്‍ മേയ് 16വരെ അടൂര്‍ ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പഠനക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. എട്ട് വയസ്സ് മുതല്‍ 16വയസ്സ് വരെ കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 250 കുട്ടികൾക്ക് പങ്കെടുക്കാം. വാദ്യസംഗീതം, ചിത്രരചന, ഒറിഗാമി, സംഗീതം, വായ്പാട്ട്, പ്രസംഗം, ഫോട്ടോഗ്രഫി എന്നിവയില്‍ ക്ലാസുകള്‍ ഉണ്ടാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷമായി വീട്ടിൽ കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് പഠന ക്ലാസിന്‍റെ പ്രധാന ലക്ഷ്യം. അടൂര്‍ ബിആര്‍സിയും ഓമല്ലൂര്‍ ശിശുപരിചരണ കേന്ദ്രത്തിലും രജിസ്റ്റര്‍ ചെയ്യാം. ഫോൺ: 9400063953, 9645374919. ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് പ്രഫ. കെ. മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. ടി.കെ.ജി നായര്‍ ക്ലാസിനെപ്പറ്റി വിശദീകരിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ദിവ്യ റെജി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ രാജഗോപാലന്‍ നായര്‍, ടി.വി. പുഷ്പവല്ലി, ആശ, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയന്‍റ് സെക്രട്ടറി എം.എസ്. ജോണ്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പള്ളിക്കല്‍, വനിത ശിശുവികസന ഓഫിസര്‍ പി.എസ്. തസ്നിം എന്നിവര്‍ സംസാരിച്ചു. - ഫോട്ടോ PTL 14 DC CLASS അവധിക്കാല പഠനക്ലാസ് സംഘാടകസമിതി യോഗം അടൂരിൽ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ---- വടശ്ശേരിക്കര എം.ആർ.സിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വടശ്ശേരിക്കര: കുട്ടികളുടെ സുരക്ഷിതത്വം പ്രധാനമായതിനാല്‍ വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പണി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ഈ സ്‌കൂളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ചുചേര്‍ന്ന നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. 168 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്. ഓടയും സംരക്ഷണഭിത്തിയും നിര്‍മിക്കുന്ന നിര്‍വഹണ ഏജന്‍സിയായ ചെറുകിട ജലസേചന വിഭാഗം രണ്ട് ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. മഴക്കാലത്ത് തോട്ടില്‍നിന്ന് വെള്ളംകയറി വ്യാപക നാശനഷ്ടങ്ങളാണ് പതിവായി ഉണ്ടാകുന്നത്. 2018ലെ പ്രളയത്തിലും 2021ലെ മിന്നല്‍ പ്രളയത്തിലും വിദ്യാലയത്തില്‍ നാശനഷ്ടം നേരിട്ടിരുന്നു. കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസര്‍ എസ്.എസ്. സുധീര്‍, സ്‌കൂള്‍ മാനേജര്‍ ജി. രാജേഷ്, പ്രിന്‍സിപ്പല്‍ സുന്ദരേശന്‍, ചെറുകിട ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ.എസ്. സുമ, വടശ്ശേരിക്കര അഞ്ചാം വാര്‍ഡ് മെംബര്‍ വി.ജെ. ജോര്‍ജ്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.