മല്ലപ്പള്ളി: ഈ മാസം 18ന് മണിമലയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ താലൂക്കിൽ 1632 വീടുകളിൽ വെള്ളം കയറി. 12.78 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റവന്യൂ വകുപ്പിൻെറ കണക്ക്. ഏറ്റവും കൂടുതൽ നാശനഷ്ടം കോട്ടാങ്ങൽ പഞ്ചായത്തിലാണ്. 1632 വീടുകളിൽ വെള്ളം കയറിയതിൽ 462 വീടുകൾക്കാണ് നാശമുണ്ടായത്. റവന്യൂ വകുപ്പിൻെറ പ്രാഥമിക കണക്ക് പ്രകാരമാണ് ഈ നഷ്ടം. കൃഷി, മൃഗസംരക്ഷണം, െഡയറി ഡവലപ്മൻെറ്, പൊതുമരാമത്ത് വകുപ്പുകളുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. കണക്ക് പൂർത്തിയാകുമ്പോൾ നഷ്ടത്തിൻെറ കണക്ക് ഇനിയും ഉയരും. കോട്ടാങ്ങൽ പഞ്ചായത്തിൽ 466 വീടുകളിൽ വെള്ളം കയറി. അതിൽ 128 വീടുകൾക്ക് നാശമുണ്ടായി. മൂന്ന് കോടി 61 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലൂപ്പാറ പഞ്ചായത്തിൽ 380 വിടുകളിൽ വെള്ളം കയറി. 89 വീടുകൾക്ക് നാശമുണ്ടായി 2.79 കോടി നഷ്ടം കണക്കാക്കുന്നു. പുറമറ്റം പഞ്ചായത്തിൽ 281 വിടുകളിൽ വെള്ളം കയറിയതിൽ 35 വീടുകൾക്ക് നാശവും 1.75 കോടിയുടെ നഷ്ടവും മല്ലപ്പള്ളി പഞ്ചായത്തിൽ 323 വീടുകളിൽ വെള്ളം കയറിയതിൽ 130 വീടുകൾക്ക് നാശവും 291 കോടിയുടെ നഷ്ടവും ആനിക്കാട് പഞ്ചായത്തിൽ 182 വീടുകളിൽ വെള്ളം കയറിയതിൽ 80 വീടുകൾക്ക് നാശവും 171 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്തിൽ 89,83,868 രൂപയുടെ കൃഷി നാശമുണ്ടായി. മൃഗസംരക്ഷണ മേഖലയിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. താലൂക്കിൽ വ്യാപാര മേഖലയിലുണ്ടായ നഷ്ടം ആറ് കോടിയിൽ ഏറെയാണ്. 355 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. റവന്യൂ വകുപ്പിൻെറ 13 സംഘങ്ങളാണ് പ്രാഥമിക കണക്ക് തയാറാക്കിയത്. അഞ്ച് സംഘമാണ് കോട്ടാങ്ങലിൽ കണക്കെടുപ്പ് നടത്തിയത്. കല്ലൂപ്പാറ-പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിൻെറ അപ്രോച്ച് റോഡ് 75 മീറ്ററും സ്ഥലവും ഒലിച്ചു പോയതിൽ രണ്ടുകോടിയുടെ നഷ്ടം ഉണ്ടായി. 395 പേരാണ് 18 ക്യാമ്പുകളിലായി കഴിഞ്ഞിരുന്നത്. രണ്ട് ക്യാമ്പുകളിലായി 16 പേർ ഇപ്പോഴും കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.