പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം 16 ന്

പത്തനംതിട്ട: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെർമിനൽ മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.16ന് െവെകീട്ട് അഞ്ചിന് ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഓഫിസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് രണ്ടാഴ്ച മുമ്പ് മാറ്റിയിരുന്നു. പഴയ ഓഫിസ് കെട്ടിടം നിന്ന ഭാഗത്താണ് യാർഡ് നിർമിക്കുന്നത്. തൽക്കാലം യാർഡ് മണ്ണിട്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്യുക. ബസുകൾ കയറിയിറങ്ങി ഉറച്ചേശഷം തറയിൽ പൂട്ടുകട്ട ഇടും. മാലിന്യസംസ്കരണ പ്ലാൻറും ശുചിമുറികളും പൂർത്തിയായിട്ടില്ല. ഇതി​ൻെറ പണി നടന്നുവരുകയാണ്. 2015 സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്. കരാറുകാരന് കുടിശ്ശിക വന്നതോടെ പണി പലതവണ മുടങ്ങിയിരുന്നു. പണി പൂർത്തിയാകും മുമ്പ് 2017 ജൂണിൽ 47ഓളം കടമുറികൾ ലേലം ചെയ്ത് നൽകിയിരുന്നു. ലേലത്തിൽനിന്ന്​ 5.50 കോടിേയാളം രൂപ ലഭിച്ചു. ഒമ്പതുകോടി രൂപയോളം ചെലവഴിച്ചാണ് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെർമിനൽ നിര്‍മിച്ചത്. ഇതില്‍ രണ്ടരകോടി രൂപ അന്ന് എം.എൽ.എയായിരുന്ന ശിവദാസന്‍ നായരുടെ ആസ്തി വികസനഫണ്ടിൽനിന്നും ബാക്കി 6.54 േകാടി കോര്‍പറേഷ​ൻെറ വകയുമാണ്. പണം ക്യത്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് കരാറുകാരൻ നിരവധിതവണ പണികൾ നിർത്തിവെച്ചിരുന്നു. പുതിയ പ്രൈവറ്റ് ബസ്​സ്​റ്റാന്‍ഡി​ൻെറ വടക്കുഭാഗത്താണ് കെ.എസ്.ആര്‍.ടി.സി സ്​​റ്റാന്‍ഡ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.